'ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്'; തോല്‍വിയും പരാജയവും പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് പി കെ ശ്യാമള

കണ്ണൂര്‍ തളിപ്പറമ്പില്‍ മത്സരിച്ചത് ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിട്ടെന്ന് പി കെ ശ്യാമള. പരാജയവും പാര്‍ട്ടി വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും പി കെ ശ്യാമള പ്രതികരിച്ചു. ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ വിശദീകരണത്തിലാണ് പി കെ ശ്യാമളയുടെ മറുപടി.

ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല. ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. അതിന്റെ ഭാഗമായിട്ടുള്ള തോല്‍വിയും പരാജയവും പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ആ സന്ദര്‍ഭത്തില്‍ വ്യക്തി എന്ന നിലയില്‍ എനിക്ക് ഒന്നും പറയാനില്ല – പി കെ ശ്യാമള പറഞ്ഞു.

വ്യാപകവിമര്‍ശനം ഉയരുന്നതിനിടെ, ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും സ്വന്തം ശൈലിയെയും ന്യായീകരിച്ചായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ എം വി ഗോവിന്ദന്റെ മറുപടി. പി കെ ശ്യാമള സ്ഥാനാര്‍ത്ഥിയായതിനെ എതിര്‍ക്കാതിരുന്നത് ആണധികാരം പ്രയോഗിക്കാതിരിക്കാന്‍ എന്നായിരുന്നു മറുപടി. എന്നാല്‍ മാഷ് അങ്ങനെ പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നാണ് പി കെ ശ്യാമള പറഞ്ഞത്.

Latest Stories

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗിക്കേണ്ട, സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

'ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം' ; മറുപടിയുമായി നടി റിനി ആൻ ജോർജ്

'തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം, എം ബി രാജേഷും വീണ ജോർജ്ജും പൂർണ പരാജയം'; തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാലു ജില്ലകളിൽ യെല്ലോ അലർട്ട്

'അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം, അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു... എംഎല്‍എ ആകുന്നതിന് മുന്‍പ് മരിച്ചുപോയതാണ് രണ്ടുപേരും'; പേര് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

സോഷ്യൽ മീഡിയയിൽ തരംഗമായി 'കോക്രോച്ച് ജനത പാർട്ടി'; മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷം അംഗങ്ങൾ

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി സ‌ർക്കാർ, മഞ്ഞകുറ്റികൾ നീക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി മുഖ്യമന്ത്രി

'മുതിര്‍ന്ന നേതാക്കള്‍ പുതിയ ആള്‍ക്കാരോട് ഇങ്ങനെ പെരുമാറിയാല്‍ എന്തു ചെയ്യും, വി ശിവന്‍കുട്ടി പറഞ്ഞത് തെറ്റായ കാര്യം'; ആര്യാ രാജേന്ദ്രന്‍

മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യക്കടത്ത്: 'ഞാൻ ചിലപ്പോൾ വിടുമായിരിക്കും, അയാൾ പണി തരും'; അലീനയുടെ ഭീഷണിസന്ദേശം പുറത്ത്

വകുപ്പ് വിഭജനത്തിൽ തർക്കം നീങ്ങി, യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി