'ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ ബെൽറ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കും, അടിവസ്ത്രത്തിൽ നിർത്തും, നനഞ്ഞ തോർത്ത് കൊണ്ട് അടിക്കും'; കൊച്ചിയിൽ നടുക്കുന്ന തൊഴിൽ ചൂഷണം, വീഡിയോ പുറത്ത്

കൊച്ചിയിൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തൊഴിൽ ചൂഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മാർക്കറ്റിങ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ നായ്ക്കളുടെ ബെൽറ്റ് കഴുത്തിൽ ഇട്ട് നടത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീടുകളിൽ പാത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുന്നത്.

സ്ഥാപനത്തിൽ തൊഴിൽ ചൂഷണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ തൊഴിലാളികളെ അടിവസ്ത്രത്തിൽ നിർത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരൻ പറയുന്നു. ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കിൽ അതിനനുസരിച്ച് അവർ ശിക്ഷകൾ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കിൽ അവരെ രാത്രിയിൽ വിളിച്ചുവരുത്തി നനഞ്ഞ തോർത്ത് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും.

സ്ഥാപന ഉടമ ഉബൈദിന്റെ പേരിൽ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുൻപും ഇതേ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. സ്ഥാപനത്തിൽ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്.

കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്. പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചുവരുത്തുന്നത്. പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും മാറ്റം ഉണ്ടായില്ലെന്ന് മുൻ ജീവനക്കാരൻ പറയുന്നു.

Latest Stories

തുർക്കിയുടെ പാക് അനുകൂല നിലപാടിൽ പ്രതിഷേധം; തുർക്കിയിൽ നിന്നുള്ള ബേക്കറി, മിഠായി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ

IPL 2025: വിരാട് കോഹ്‌ലിയുടെ ആ ഐക്കോണിക്‌ ഷോട്ട് കളിച്ച് രാഹുല്‍, ആരാധകര്‍ കയ്യടിച്ചുനിന്നുപോയ നിമിഷം, മനോഹരമെന്ന് സോഷ്യല്‍ മീഡിയ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാം; തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി

IPL 2025: എല്ലാംകൂടി എന്റെ തലയില്‍ ഇട്ട് തരാന്‍ നോക്കണ്ട, രാജസ്ഥാന്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിന് കാരണം അതാണ്, താരങ്ങളെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ദ്രാവിഡ്

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയോട് പൊലീസ് ക്രൂരത; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, അന്വേഷണത്തിന് ഉത്തരവിട്ടു

സംഭല്‍ ഷാഹി മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി; വിചാരണ കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

എന്റെ പ്ലാസന്റ അടക്കം ചെയ്തത് ജഗത് ആണ്.. പണ്ട് കാലത്ത് അത് പൂജകളോടെ ചെയ്യുന്ന ചടങ്ങ് ആയിരുന്നു: അമല പോള്‍

ആരുടെ വികസനം? ആര്‍ക്കുവേണ്ടിയുള്ള വികസനം?; കുമരപ്പയും നെഹ്രുവും രാജപാതയും

ഇഡി കൊടുക്കല്‍ വാങ്ങല്‍ സംഘമായി മാറി; ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാര്‍ കൊടുത്തിട്ടുണ്ടോ; കടന്നാക്രമിച്ച് സിപിഎം

ശശി തരൂര്‍ ബിജെപിയിലേക്കോ? പാര്‍ട്ടി നല്‍കിയ സ്ഥാനങ്ങള്‍ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; പ്രധാനമന്ത്രി തരൂരുമായി ചര്‍ച്ച നടത്തിയതായി അഭ്യൂഹങ്ങള്‍