മുന്‍ കേന്ദ്രമന്ത്രിയും ഡല്‍ഹിയിലെ കേരളത്തിന്റ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു.വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ തോപ്പുംപടിയിലെ വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ സംസ്‌കാരം നടത്തും.
മക്കള്‍: ബിജു തോമസ് (സീനിയര്‍ ഡയറക്ടര്‍ & ഹെഡ്, മര്‍ഷക് ബാങ്ക്, ദുബായ്), രേഖ തോമസ് (ഷേര്‍ളീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് & ഏജന്റ്‌സ്, പ്രസിഡന്റ്, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, കൊച്ചി യൂണിറ്റ്), ഡോ.ജോ തോമസ് (വാതരോഗ വിദഗ്ദന്‍, ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം). മരുമക്കള്‍: ലക്ഷ്മി പ്രിയദര്‍ശിനി (കടവന്ത്ര ചെറുപറമ്പത്ത് കുടുംബാംഗം), ടോണി തമ്പി (ഇടക്കൊച്ചി കളപ്പുരയ്ക്കല്‍ കുടുംബാംഗം), അന്നു ജോസ് (കടവന്ത്ര മനയത്തറ കുടുംബാംഗം, ശിശു ഹൃദ്രോഗ വിദഗ്ദ, ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം).