യഥാര്‍ത്ഥ പൊലീസാണെന്ന് കരുതി ബ്രേക്കിട്ടു, പൊലീസ് വേഷത്തിൽ എത്തിയത് ഷൈൻ ടോം ചാക്കോ; തെന്നി വീണ് യുവാവിന് പരിക്ക്

പൊലീസ് വേഷത്തിലെത്തിയ നടനെ കണ്ട് സ്കൂട്ടര്‍ പെട്ടെന്ന് ബ്രേകിട്ട യുവാവിന് റോഡിൽ തെന്നിവീണ് പരിക്ക്. ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് യഥാ‍ര്‍ത്ഥ പൊലീസ് ആണന്ന് കരുതിയാണ് ബ്രേക്ക് ഇട്ടത്. മലപ്പുറം എടപ്പാളിലാണ് രാവിലെ പത്ത് മണിയോടെ അപകടം ഉണ്ടായത്.

ഹെൽമറ്റ് ധരിക്കാതെയാണ് യുവാവ് സ്കൂട്ടറിൽ വന്നത്. പൊലീസ് പെട്രോളിങ് ആണന്ന് കരുതി സ്കൂട്ടര്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ സ്കൂട്ടര്‍ റോഡിൽ നിന്നും തെന്നി മറിഞ്ഞു. മഴയെ തുടര്‍ന്ന് റോഡിൽ തെന്നലുണ്ടായിരുന്നു. ഇതാണ് സ്കൂട്ടര്‍ റോഡിൽ നിന്നും തെന്നി മറിയാൻ കാരണം.

സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു പൊലീസ് വേഷത്തിൽ നിന്നിരുന്നത്. അപകടത്തിന് പിന്നാലെ ഷൈൻ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കൾക്കും ഒപ്പം സെൽഫിയും എടുത്താണ് ഷൈൻ മടങ്ങിയത്.

Latest Stories

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപെട്ടു

വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം; വാഹനത്തിലുണ്ടായിരുന്നത് മലപ്പുറത്തെ അധ്യാപക സംഘം

'സ്വാഭാവികം, തീരുമാനം എടുക്കുന്നത് വരെ മുഖ്യമന്ത്രി ചര്‍ച്ചയാവാം, കോണ്‍ഗ്രസിന്റെ രീതി ഇതാണ്'; സംസാരിച്ചാല്‍ അല്ലേ റിസള്‍ട്ട് ഉണ്ടാകുകയുള്ളൂവെന്ന് കെ സുധാകരന്‍

ഫെഡറല്‍ ഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണം, രാഷ്ട്രീയ നേട്ടത്തിന് വനിതകളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന് കനിമൊഴി; കറുത്ത വസ്ത്രത്തിലെത്തി പ്രതിഷേധം

ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ഈ ഭേദഗതി

കോവിഡ് രണ്ടാം തരംഗത്തിന്റെ സത്യവും തെറ്റായ കണക്കും: ഇന്ത്യ തെറ്റിദ്ധരിപ്പിക്കപ്പെട്ട അപകടകരമായ അനുമാനം

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

നിതിന്റെ മരണത്തില്‍ പങ്കില്ല; ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍