കോന്നിയിൽ ശബരിമല പ്രതിഫലിക്കുമെന്ന് ശശികുമാര വർമ്മ

ശബരിമല വിധി കോന്നിയിലെ ഉപതിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്ന് പന്തളം കൊട്ടാര നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ. പുനഃപരിശോധന ഹർജികളിൽ വിധി അനുകൂലമായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിനെ വീണ്ടും സമീപിക്കുമെന്ന് ശശികുമാര വര്‍മ്മ പറഞ്ഞു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ നേരത്തെയും ശശികുമാര വര്‍മ്മ രംഗത്തു വന്നിരുന്നു. ശത്രുക്കളെ കാണുന്നതുപോലെ കേരളത്തിലെ ഹിന്ദുക്കളെ കാണുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ശശികുമാര വര്‍മ്മയുടെ പ്രതികരണം.

വിധിയ്‌ക്കെതിരെ നൽകിയ പുനപരിശോധനാ ഹരജികളില്‍ വിധി ഇതുവരെ വന്നിട്ടില്ല. റിട്ട് ഹരജികളും പുനപരിശോധനാ ഹരജികളും ഉള്‍പ്പെടെ 65 പരാതികളാണ് സുപ്രീം കോടതിയുടെ മുമ്പാകെ എത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കും. അതിനു മുമ്പ് വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.

Latest Stories

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ