തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്, ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ഷാനിമോള്‍ ഉസ്മാന്‍

റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയതിന് തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന് ഷാനിമോള്‍ ഉസ്മാന്‍. ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ഷാനിമോള്‍ പറഞ്ഞു.

പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആലപ്പുഴ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുത്തത്. കഴിഞ്ഞ മാസം 27-ാം തിയതി രാത്രി 11 മണിക്ക് അരൂര്‍-എഴുപുന്ന റോഡിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കെയാണ് നിര്‍മ്മാണ ജോലികള്‍ ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്.

നിര്‍മ്മാണപ്രവൃത്തികള്‍ നേരത്തെ തന്നെ ആരംഭിച്ചതാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ചട്ടം ലംഘിച്ച് റോഡ് നിര്‍മ്മാണം നടത്തുന്നുവെന്ന് ആരോപിച്ചാണ് അമ്പതോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഷാനിമോള്‍ ഉസ്മാന്‍ എത്തി റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയത്.

പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ തടഞ്ഞു വെയ്ക്കുകയും റോഡ് പണി നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോലി ചെയ്യാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ഡബ്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിീയര്‍ ആലപ്പുഴ എസ്.പിക്ക്  പരാതി നല്‍കിയത്. പരാതി എസ്.പി അരൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത്തരത്തില്‍ അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസുമായി മുന്നോട്ടു പോകുന്നത്തിനെതിരെ യു.ഡിഎഫ് കേന്ദ്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തിരഞ്ഞെടുപ്പ് ചട്ടം നിര്‍മ്മാണ പ്രവൃത്തിക്ക് ബാധകമല്ലെന്നും എന്നിട്ടുപോലും ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള സംഘം ജോലി തടസ്സപ്പെടുത്തുകയായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയത് എന്നുമാണ് പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന വിശദീകരണം. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് ഷാനിമോളെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ പോകരുതെന്ന നിലപാടിലാണ് മന്ത്രി.

റോഡ് നിര്‍മ്മാണ പ്രവൃത്തി തടസ്സപ്പെടുത്തിയത് ശരിയല്ല. തുടര്‍ന്നു വന്ന നിര്‍മ്മാണ പ്രവൃത്തിയാണ്. ജനങ്ങള്‍ക്ക് പ്രയോജകരമായ കാര്യത്തെ തടസ്സപ്പെടുത്താനാണ് ഷാനിമോള്‍ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് ഷാനിമോള്‍ക്കെതിരെ കേസ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട് –

അവര്‍ ആദ്യമായി മണ്ഡലത്തില്‍ ഇറങ്ങി നടന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. എന്റെ വകുപ്പിന്റെ പേരില്‍ അവരെ ചോദ്യം ചെയ്യേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എക്സിക്യൂട്ടീവ് എന്‍ജിനീയറെ അപമാനിച്ചു. നടക്കുന്നത് പുതിയ ജോലിയല്ല. അത് അവര്‍ക്ക് അറിയാം. ഈ മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് പ്രസക്തിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ