സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

ഇടത് സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചുവെന്നും ഗവണ്‍മെന്റിനുള്ള നോക്ക് ഔട്ട് പഞ്ച് ഏപ്രില്‍ ഒമ്പതിന് ജനം നല്‍കിയെന്നും ഷാഫി പറമ്പില്‍ എംപി. സംസ്ഥാനത്ത് ഭരണമാറ്റ വികാരം അലയടിച്ചുവെന്നും അത് അഞ്ച് ജില്ലകളില്‍ മാത്രം ഒതുങ്ങുന്ന തരംഗമാവില്ല, കേരളത്തില്‍ ഉടനീളം തരംഗമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ എം.പി. പറഞ്ഞു.

കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി എന്ന് എല്ലാവരും ഉറപ്പിക്കുന്നു, ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ആ തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. യുഡിഎഫ് ജയിക്കാന്‍ പോകുന്നത് ഏതെങ്കിലും ജാതി മത കമ്പാര്‍ട്ട്‌മെന്റിന്റെ പേരിലല്ല. ന്യൂനപക്ഷഭൂരിപക്ഷ ഏകീകരണത്തിന് അപ്പുറം ജനങ്ങളുടെ ഏകീകരണമാണ് ഉണ്ടായതെന്നും കോഴിക്കോട്ട് പറഞ്ഞു.

മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോല്‍ക്കുന്നവരില്‍ ഉണ്ടാകുമെന്നും ഷാഫി ചൂണ്ടിക്കാട്ടി. മന്ത്രിമാരെ മണ്ഡലത്തിലേക്ക് വിളിച്ചു വരുത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പോലും തയ്യാറായില്ല. ഭരണമാറ്റം അനിവാര്യതയായി കാണുന്നവരില്‍ സിപിഎമ്മുകാര്‍ പോലുമുണ്ടെന്നും ഷാഫിയുടെ വിലയിരുത്തല്‍. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം കൂട്ടുണ്ടാക്കുന്നതില്‍ സഖാക്കള്‍ക്ക് തന്നെ പ്രതിഷേധം ഉണ്ടെന്നും ഷാഫി പറഞ്ഞു.

എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ട്. പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല. ജനങ്ങളാണ് യഥാര്‍ഥ താരപ്രചാരകര്‍. പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരമാവധി മണ്ഡലങ്ങളില്‍ താന്‍ പ്രചാരണത്തിന് പോയത്. കൂട്ടായ നേതൃത്വമാണ് പ്രവര്‍ത്തിച്ചത്. ഇതിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കുമാണ്.

ഉത്തരേന്ത്യയില്‍ ബിജെപി ഹിജാബ് പോലുള്ള പദം ഉപയോഗിക്കുന്നുവെന്നും സിപിഎം കേരളത്തില്‍ കാഫിര്‍, കൗമ് പോലുള്ള പദങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ഷാഫി പറഞ്ഞു. ബിജെപിയുടെ അതേ ശൈലി സിപിഎമ്മും ഇവിടെ ആവര്‍ത്തിക്കുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ