ഇടുക്കിയില്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകന്റെ മരണം; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് ദൃക്സാക്ഷി

ഇടുക്കിയിലെ എൻജിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആണെന്ന് ദൃക്‌സാക്ഷി. കണ്ണൂര്‍ സ്വദേശിയായ ധീരജാണ് മരിച്ചത്. പരിക്കേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിച്ച സത്യന്‍ എന്ന ആളാണ് കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവാണ് എന്ന് അറിയിച്ചത്. ആക്രമണത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടു എന്നാണ് സത്യന്‍ പറഞ്ഞത്.

ജില്ലാ പഞ്ചായത്ത് അംഗമാണ് സത്യന്‍. സംഭവത്തിന് പിന്നില്‍ കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് എസ്എഫ്ഐയും രംഗത്തെത്തി.
കൊലപാതകം നടത്തിയത് കോളജിന് പുറത്തു നിന്നെത്തിയവരാണ്. ആസൂത്രിതമായ കൊലപാതകമാണ് ഇതെന്ന് സിപിഐഎം നേതാക്കളും വ്യക്തമാക്കി.

കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയാണ് ധീരജിനും മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകനും കുത്തേറ്റത്. ധീരജിനെ കുത്തിയ ശേഷം പ്രതികള്‍ ഓടിക്കളയുകയായിരുന്നു. ആശുപത്രിയിലെത്തിക്കുംമുമ്പ് ധീരജ് മരിച്ചിരുന്നു.   ധീരജിനൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ ഷോള്‍ഡറിന് സാരമായ പരിക്കേറ്റതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

നേരത്തെ കോളജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം ഉണ്ടായിരുന്നെങ്കിലും ഇത്തരം സംഭവം ഇതാദ്യമാണ്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. സംഭവം നടന്നത് കോളജ് ഗേറ്റിന് പുറത്താണ് എന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം