പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലില്‍ എസ്.എഫ്‌.ഐ - എ.ബി.വി.പി സംഘര്‍ഷം

പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലില്‍ സംഘര്‍ഷം. എസ്എഫ്‌ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ അഞ്ച് എസ്എഫ്ഐക്കാര്‍ക്കും മൂന്ന് എബിവിപിക്കാര്‍ക്കും രണ്ട് കെഎസ്യുകാര്‍ക്കും സാരമായി പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. എബിവിപി പ്രവര്‍ത്തകര്‍ ബോയ്‌സ് ഹോസ്റ്റലില്‍ കയറി ആക്രമിച്ചുവെന്നാണ് എസ്എഫ്‌ഐ നല്‍കിയിരിക്കുന്ന പരാതി. എസ്എഫ്‌ഐ പ്രവര്‍ത്തകരെയും മറ്റ് വിദ്യാര്‍ത്ഥികളെയും ആക്രമിച്ചു. എന്നാല്‍ എസ്എഫ്‌ഐയാണ് ആക്രമിച്ചതെന്നാണ് എബിവിപിയുടെ ആരോപണം.

കഴിഞ്ഞ ദിവസം എബിവിപിയുടെ സംസ്ഥാന സമ്മേളനം പാലക്കാട് നടന്നിരുന്നു. ഇതിന്റെ കൊടി തോരണങ്ങളും മറ്റും അഴിക്കാനായി എത്തിയ എബിവിപിക്കാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് വാദം. കൊടികള്‍ എസ്എഫ്‌ഐക്കാര്‍ കത്തിച്ചുവെന്നും, പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും എബിവിപി ആരോപിച്ചു. ഇതിന് പകരം ചോദിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്തെ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസിനെ നിയോഗിച്ചട്ടുണ്ട്. വിക്ടോറിയ കോളേജ് പരിസരത്തും,സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും, ആശുപത്രിയിലും പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ