'സ്‌കൂൾ വിദ്യാർത്ഥിനിയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി ലൈംഗിക പീഡനം, മതം മാറി പാസ്റ്റർ ആയി'; പോക്സോ കേസ് പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ

പോക്സോ കേസിലെ പ്രതിയെ 25 വർഷത്തിന് ശേഷം പിടികൂടി പൊലീസ്. മതം മാറി ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നിറമൺകര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂർ പൊലീസ് പിടികൂടിയത്. 2001ൽ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ ഇയാൾ ക്ലാസിൽ നിന്നും വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

മുത്തുകുമാർ എന്ന് പേരുള്ള പ്രതി മതം മാറി സാം എന്ന പേരിലാണ് ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. 2001ൽ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ സ്‌കൂൾ അധികൃതർ വീട്ടുകാരെ വിവരം അറിയിച്ചു.

തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ട്യൂഷൻ സാറിന്റെ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് ഒളിവിൽ പോകുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ഒടുവിലാണ് ചെന്നൈയിൽ എത്തിയത്. അവിടെ വച്ച് മതംമാറി സാം എന്ന പേരിൽ പാസ്റ്ററായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ രണ്ടു തവണ ഇയാൾ വിവാഹം കഴിച്ചു.

പിടിയിലാകാതിരിക്കാൻ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ബാങ്ക് അക്കൗണ്ട് തുറക്കുകയോ ചെയ്തിരുന്നില്ല. പബ്ലിക് ടെലിഫോൺ ബൂത്തുകളിൽനിന്നാണ് ബന്ധുക്കളെ വിളിച്ചിരുന്നത്. ബന്ധുക്കളെ നിരീക്ഷിച്ചിരുന്ന പൊലീസ് കോൾ വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്.

പ്രതിയുമായി ബന്ധപ്പെടാൻ സാധ്യതയുള്ള 150ൽപരം മൊബൈൽ നമ്പറുകളുടെ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. മുപ്പതോളം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നു. വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ്.ഷാനിഫ്, എസ്ഐ അലക്സ്, സിപിഒമാരായ ഉല്ലാസ്, വിശാഖ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ചെന്നൈയിലെ അയണവാരത്ത് എത്തി പ്രതിയെ അറസ്‌റ്റ് ചെയ്ത‌ത്. അതേസമയം തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി