വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

വാൽപ്പാറയിൽ കഴിഞ്ഞ ദിവസം രാത്രി ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടിയെന്ന് സ്ഥിരീകരണം. ആദ്യഘട്ടത്തിൽ കുട്ടിയെ പുലിയാണ് കടിച്ചു കൊന്നതെന്ന് കരുതിയിരുന്നെങ്കിലും, പിന്നീട് നടത്തിയ പരിശോധനയിൽ കരടിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു.

ആസാം സ്വദേശികളുടെ മകന്‍ നൂറുല്‍ ഇസ്ലാമാണ് മരിച്ചത്. കുട്ടിയുടെ മുഖത്തിന്റെ ഒരു ഭാഗം അടക്കം കരടി കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കും.

വാൽപ്പാറയിൽ ഇതിനു മുൻപും പുലിയുടെ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് മറ്റൊരു കുട്ടിയേയും പുലി കടിച്ചുകൊണ്ട് പോയിരുന്നു. തിരച്ചിലിനൊടുവിൽ മൃതുദേഹം കണ്ടെത്തിയെങ്കിലും ഇതുവരെയായി പുലിയെ പിടിക്കാൻ വനംവകുപ്പിന് സാധിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് പ്രദേശത്തു കരടിയുടെ ആക്രമണവും തുടങ്ങിയത്. പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ