സ്ത്രീസുരക്ഷ പദ്ധതിയിൽ നിന്ന് സുരക്ഷാവിവരങ്ങൾ വ്യാപകമായി ചോർത്തി, വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറി; പുതിയ രേഖകൾ പുറത്തുവിട്ട് ചെന്നിത്തല

ഡാറ്റാ ചോർച്ചയുമായുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡാറ്റാ ചോർച്ചയുടെ പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. സാധാരണക്കാരായ സ്ത്രീകളുടെ അടക്കം വിവരങ്ങൾ കൈമാറി. ഇത് ഗുരുതര സാമൂഹിക വിഷയമാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് ഒരു കോടിയിലേറെ പേരുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആ വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ഓഫീസ് വിവരങ്ങൾ ആവശ്യപ്പെട്ട് അയച്ച രണ്ട് കത്തുകളും ചെന്നിത്തല പുറത്തുവിട്ടു.

സ്ത്രീ സുരക്ഷാ പദ്ധതിയിൽ ചേർത്തവരുടെ പേരുവിരങ്ങളും സർക്കാർ ചോർത്തി. ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വിവരങ്ങളാണ് സർക്കാർ ചോർത്തിയത്. ഇതിന് പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. ഈ പദ്ധതിയിൽ മുകളിൽ രജിസ്റ്റർ ചെയ്‌ത കേരളത്തിലെ 35 നു പ്രായമുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി കത്ത് നൽകിയത് ചോർത്തിയെടുത്തതെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിനു തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യുട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു.

Latest Stories

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല