മുല്ലപ്പെരിയാറിലെ സുരക്ഷാവീഴ്ച; നാല് റിട്ടയര്‍ഡ് എസ്.ഐമാരടക്കം നാല് പേര്‍ക്ക് എതിരെ കേസെടുത്ത് വനം വകുപ്പ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ വീഴ്ചയില്‍ വനം വകുപ്പ് കേസെടുത്തു. രണ്ട് റിട്ടയര്‍ഡ് എസ്.ഐ മാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്. അണക്കെട്ടിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ചതിനാണ് കേസ്. സംഘത്തെ കടത്തി വിട്ട തേക്കടിയിലെ വനപാലകര്‍ക്ക് എതിരെയും നടപടിയെടുക്കും. തേക്കടിയില്‍ നിന്നും ബോട്ടിലാണ് ഇവര്‍ കടന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഘം അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്. കേരള പൊലീസില്‍ ഉണ്ടായിരുന്ന രണ്ട് റിട്ടയര്‍ഡ് എസ്.ഐമാരും ഡല്‍ഹി പൊലീസിലുള്ളവരുമാണ് ഉണ്ടായിരുന്നത്. തമിഴ്‌നാടിന്റെ ബോട്ടിലാണ് എത്തിയത്. തമിഴ്നാട് ജലസേചന എഞ്ചിനീയറും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ അതീവ സുരക്ഷാ പ്രാധാന്യമുള്ള അണക്കെട്ടിന്റെ പ്രദേശത്തേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശന അനുമതി ഇല്ല.

സുരക്ഷിത മേഖലയായതിനാലാണ് അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കേസെടുത്തത്. തമിഴ്നാട് സര്‍ക്കാറിന്റെയോ കേരളാ സര്‍ക്കാരിന്റെയോ അനുമതി ഉള്ളവര്‍ക്കാണ് പ്രവേശന അനുമതിയുള്ളു. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കണം. എന്നാല്‍ ഒരു പരിശോധനയും കൂടാതെയാണ് സംഘത്തെ കടത്തി വിട്ടത്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് മുല്ലപ്പെരിയാര്‍ ഡി.വൈ.എസ്.പി വ്യക്തമാക്കി.

പൊലീസുകാരോട് ഡി.വൈ.എസ്.പി വിശദീകരണം തേടിയിരുന്നു. ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പി തുടര്‍ നടപടി സ്വീകരിക്കും. നേര്‌ത്തെ നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Latest Stories

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ