തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്ത് പോലീസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്ത് പോലീസ്. കോൺഗ്രസ് വനിതാ കൗൺസിലർമാര്‍ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽ കട രതീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവരാണ് പരാതി നൽകിയത്.

ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. അതേസമയം, യുഡിഎഫ് കൗൺസിലർമാർക്കെതിരെ ബിജെപി ഇന്ന് പൊലീസിൽ പരാതി നൽകിയേക്കും.ഇന്നലെ തിരുവനന്തപുരം നഗരസഭ കൗണ്‍സിലിൽ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും ഉണ്ടായത്. സുഗതന്‍റെ രാജിക്കായുള്ള യുഡിഎഫ്-എൽഡിഎഫ് പ്രതിഷേധത്തിനിടെ അതിവേഗം അജണ്ടകൾ പാസായെന്ന് മേയർ പ്രഖ്യാപിച്ച് കസേര വിട്ടതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.

ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യുഡിഎഫ് പരാതി. എന്നാൽ രജിസ്റ്ററിൽ വെള്ളമൊഴിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് മേയർ വി വി രാജേഷ് ആരോപിച്ചു.

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുണ്ടായി

'പ്രശ്നം ഉടൻ പരിഹരിക്കും'; ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും

മാസപ്പടി കേസ്; സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴിയിൽ വൈരുദ്ധ്യം, വിശദമായി പരിശോധിക്കാൻ ഇഡി

എൻ ശേഷാദ്രിനാഥന്റെ നിയമനത്തിൽ വിവാദം; ആഭ്യന്തരമന്ത്രിയെ കാണാൻ പിഎം നിയാസ്, ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപണം

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

അഭിഷേകിനെയും സഞ്ജുവിനെയും ടീമിൽ നിന്നും പുറത്താക്കാതെ വൈഭവിനെ പരീക്ഷിക്കണം: സുനിൽ ഗാവസ്‌കർ

'കൊടുങ്കാറ്റിനെ പിടിച്ച് കെട്ടാൻ സാധിക്കില്ല'; ജപ്പാനെ തോല്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ

സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ പുറത്തായേക്കും, ആ നറുക്ക് സഞ്ജുവിന് തന്നെ സിലക്ടർമാർ കൊടുക്കും: ആകാശ് ചോപ്ര

ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ച നിങ്ങൾ ഒരിക്കലും ഞങ്ങളെ പരിശീലിപ്പിക്കാൻ വരരുത്'; ഗംഭീറിനെ പരിഹസിച്ച് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്

'തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ...രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ'; ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്ന് മന്ത്രി പ്രതാപ് റൂഡി