സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിക്ക് ജനങ്ങളിൽ നിന്ന് പണപ്പിരിവ് ; വിവാദ ഉത്തരവ് പിൻവലിച്ചു

സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിക്ക് ജനങ്ങളിൽ നിന്ന് വായ്പയെടുക്കാനുള്ള നിർദ്ദേശവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് പിൻവലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ജനങ്ങളിൽ നിന്ന് പലിശരഹിത വായ്പ സ്വീകരിച്ച് പദ്ധതി മുന്നോട്ട് കൊണ്ടു പോകണമെന്ന സർക്കാർ നിർദ്ദേശവുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള ഉത്തരവാണ് പിൻവലിച്ചത്.

പ്രധാനധ്യാപകർക്ക് ജനങ്ങളുടെ മുന്നിൽ കൈ നീട്ടേണ്ട സ്ഥിതി വരുത്തുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു. ഫണ്ടിൽ കേന്ദ്ര-സംസ്ഥാന തർക്കം തുടരുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുന്നതും ഇതിനെതിരെ പ്രതിഷേധമുയരുന്നതും.

ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയിൽ നിന്ന് പ്രധാനധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി 20 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ അധ്യാപകർ തീരുമാനിച്ചതോടെയാണ് രണ്ട് ദിവസത്തിന് ശേഷം നിർദേശം പിൻവലിച്ചിരിക്കുന്നത്.

വാർഡ് മെമ്പർ രക്ഷാധികാരിയും പ്രധാന അധ്യാപകൻ കൺവീനറുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി 30 നുള്ളിൽ ഉണ്ടാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പിടിഎ പ്രസിഡണ്ട്, മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി അടക്കം 8 പേർ അംഗങ്ങൾ. ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പൗര പ്രമുഖർ എന്നിവരിൽ നിന്നം പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് നിർദ്ദേശം. ഫണ്ട് ലഭ്യമാകുന്ന മുറക്ക് സമിതിക്ക് പ്രധാന അധ്യാപകൻ പണം തിരിച്ചുനൽകുമെന്നായിരുന്നു ഉറപ്പ്. എന്നാൽ ജനങ്ങളിൽ നിന്ന് പിരിക്കാനാണ് നിർദ്ദേശമെന്നും പദ്ധതിയിൽ നിന്ന് സർക്കാറിന്റെ പിന്മാറ്റമാണെന്നും പ്രതിപക്ഷ സംഘടനകൾ വിമർശിച്ചിരുന്നു.

Latest Stories

നവകേരള ബസ് പതിനഞ്ച് ദിവസത്തിനുള്ളില്‍ കട്ടപ്പുറത്ത്; ബുക്കിങ്ങ് നിര്‍ത്തി; ബെംഗളൂരു സര്‍വീസ് നിരത്തില്‍ നിന്നും പിന്‍വലിച്ചു; കെഎസ്ആര്‍ടിസിക്ക് പുതിയ തലവേദന

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം: ബിജെപി സ്ഥാനാർത്ഥിക്ക് പ്രചാരണ വിലക്ക്

ഞാൻ കാരണമാണ് ആർസിബിക്ക് അന്ന് ആ പണി കിട്ടിയത്, തുറന്ന് പറച്ചിലുമായി ഷെയ്ൻ വാട്‌സൺ

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ; ആവേശം അങ്കണവാടിയില്‍; ഡിഎംകെ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്

രാജീവ് ഗാന്ധി: ആധുനിക ഇന്ത്യയുടെ ദാർശനികൻ; പ്രണയം, രാഷ്ട്രീയം, ഭരണം, വിവാദം, മരണം

പിവിആറില്‍ ടിക്കറ്റ് വില്‍പ്പന നിരക്കിനെ മറികടന്ന് ഭക്ഷണം വില്‍പ്പന; റിപ്പോര്‍ട്ട് പുറത്ത്

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കും, ഞാൻ വളരെ സുന്ദരിയാണെന്നൊക്കെ പറയും, ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ല: അനാർക്കലി

ഇന്ത്യ മുന്നണി അധികാരത്തിലേറും; മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്ന് കെജ്‌രിവാൾ

പ്ലാസ്റ്റര്‍ ഒരു ഭാഗം ഇളകി; തിരുവനന്തപുരത്ത് നഴ്‌സിംഗ് അസിസ്റ്റന്റിന് മര്‍ദ്ദനം; പ്രതികള്‍ പിടിയില്‍

രോഹിതും ഹാർദിക്കും അറിയാൻ, പ്രത്യേക സന്ദേശവുമായി നിത അംബാനി; വീഡിയോ പുറത്തുവിട്ട് മുംബൈ ഇന്ത്യൻസ്