സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍: മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരില്‍ എട്ട് ഭാഗങ്ങളുള്ളതാണ് മാര്‍ഗരേഖ. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും കൂടിയാലോചിച്ചാണ് മാര്‍ഗരേഖ തയാറാക്കിയത്. മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ:

1-ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രം ക്ലാസുകള്‍.

2-പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകള്‍ നടക്കും.

3-ആദ്യ ഘട്ടത്തില്‍ യൂണിഫോം, അസംബ്ലി എന്നിവ നിര്‍ബന്ധമാക്കില്ല.

4-ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

5- ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ട് കുട്ടികളെ അനുവദിക്കും.

6-രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളുകളില്‍ വന്നാല്‍ മതിയാകും.

7-ഉച്ചഭക്ഷണം സംബന്ധിച്ച തീരുമാനം സ്‌കൂളുകള്‍ക്ക് വിട്ടു.

8-ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല.

9-അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം.

10-ബസ് സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ബോണ്ട് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ബസ് വിട്ടുനല്‍കും. ഇതില്‍ കുട്ടികളുടെ യാത്ര സൗജന്യമായിരിക്കും.

11-സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം.

12-ക്ലാസ് റൂമുകളെ ബയോ ബബിള്‍ സംവിധാനമായി കണക്കാക്കും.

13-കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം.

14-വീട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ള കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വിട്ടുനില്‍ക്കണം.

15-കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും.

16-ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് സംശയദൂരീകരണത്തിന് പ്രത്യേക സംവിധാനം നടപ്പിലാക്കും.

17-സ്‌കൂളുകളില്‍ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും.

18-സ്‌കൂളുകളില്‍ കുട്ടികള്‍ ഓട്ടോറിക്ഷയിലാണ് എത്തുന്നതെങ്കില്‍ പരമാവധി മൂന്ന് പേരെ മാത്രമേ അനുവദിക്കൂ.

19-വ്യക്തി ശുചീകരണത്തിനും കൈ കഴുകുന്നതിനും
ക്ലാസുകള്‍ക്ക് മുന്നില്‍ സൗകര്യം ഒരുക്കും.

20-കുട്ടികള്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ലഭ്യമാക്കുന്നുവെന്ന് സ്‌കൂളുകള്‍ ഉറപ്പുവരുത്തും.

21-സ്‌കൂളുകള്‍ക്ക് സമീപത്തെ കടകളിലും മറ്റുമുള്ള ഉടമകളും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.

Latest Stories

എസ്എഫ്‌ഐ പ്രതിഷേധം; സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് എം; മുന്നണിമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് ജോസ് കെ മാണി

വാര്‍ത്ത വായിച്ച ചാനല്‍ പൂട്ടിച്ച വ്യക്തിയാണ് ആരോഗ്യമന്ത്രി; വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയന് ബാധ്യത; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയില്‍ അധികൃതര്‍ക്ക് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉത്തരവ് കൈമാറി

"ലാറയുടെ റെക്കോർഡ് അദ്ദേഹത്തിന് നേടാമായിരുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന പ്രസ്താവനയുമായി ബ്രോഡ്

ഒഡീഷയില്‍ ബിജെപി അധ്യക്ഷന് തുടര്‍ച്ച, ലക്ഷ്യവും തുടര്‍ച്ച; പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

''ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അന്യായമായി ചുമത്തി''; ബാൻ ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആർ‌സി‌ബി

മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമരപ്രഖ്യാപനവുമായി സമസ്ത

മോഹൻലാൽ ഇനി പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്

പണിമുടക്കുമായി എല്ലാവരും സഹകരിക്കുന്നതാണ് നല്ലത്; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; താക്കീതുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍