'സിപിഎം തകരുന്നു'; അട്ടപ്പാടിയിൽ സേവ് സിപിഎം നോട്ടീസ്, ആരോപണങ്ങൾ ഏരിയ സമ്മേളനം നടക്കാനിരിക്കെ

അട്ടപ്പാടിയിൽ സിപിഎം നേതൃത്വത്തിനെതിരെ സേവ് സിപിഎം നോട്ടീസ്. സിപിഎം തകരുന്നുവെന്ന് ആരോപിച്ചാണ് നോട്ടീസ്. അട്ടപ്പടി ഏരിയ സമ്മേളനം നടക്കാനിരിക്കെയാണ് സിപിഎം നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പേരെടുത്ത് പരാമർശിച്ചാണ് വിമർശനം.

ഏരിയ സെക്രട്ടറി പെൺ വിഷയവുമായി ബന്ധപ്പെട്ട ആളാണ്. ഇയാൾ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അട്ടപ്പാടി ഭൂമാഫിയയുമായി ബന്ധമുണ്ടെന്നും നോട്ടീസിൽ പറയുന്നു. ഇവരെല്ലാം വിവിധ സ്ഥാനമാനങ്ങൾ കയ്യടക്കി വച്ചിരിക്കുന്നു. ബന്ധുനിയമന, കൈക്കൂലി തുടങ്ങി നിരവധി ആരോപണങ്ങളാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്നത്.

അട്ടപ്പാടി ഏരിയ സമ്മേളനം 10,11 ദിവസങ്ങളിലായി ആണ് നടക്കുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനം എകെ ബാലനാണ് നിർവഹിക്കുന്നത്.
മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ പെടുന്ന അട്ടപ്പാടി ഏരിയ സമ്മേളനത്തിൽ പികെ ശശി വിഷയവും ചർച്ചയാകും.

നോട്ടീസിന്റെ പൂർണ്ണരൂപം;-

സിപിഐഎം ഏരിയസെക്രട്ടറിയുടെ ഏകാധിപത്യ നിലപാട് ലോക്കൽ സമ്മേളനങ്ങളിൽ കണ്ടതാണ്.
പാർട്ടിയെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് ‌മാഫി യകൾ ആണ് പല ഏരിയ കമ്മിറ്റി അംഗങ്ങളും റിയൽ എസ്റ്റേറ്റുമായി ബന്ധ പ്പെട്ടവരാണ്. ഭൂമാഫിയയുടെ കയ്യിൽ വീണ്ടും പാർട്ടിനേത്യത്വം ഏൽപ്പിക്കണമോ?
ചിലഏരിയ കമ്മിറ്റിഅംഗങ്ങളുടെ പ്രവർത്തനം വിലയിരുത്തുക
ഏരിയാസെക്രട്ടറി, പെൺവിഷയവുമായി ബന്ധപ്പെട്ട ആളാണ്. ഓപ്പേട്ടി സംഭവം ആരും തന്നെ മറന്നു കാണില്ല. ഏരിയ സെക്ര ടൂറി പദവിയിൽ ഇരുന്നു കൊണ്ട് വാങ്ങിയ ഭൂമി ഇടപാടുകൾ പാർട്ടി അന്വേഷിക്കുന്നുണ്ടോ?
ഏരിയാസെൻറർ വിജയിംസ് പാർട്ടിയുടെ സകലകലാ വല്ല ജൻ.പാർട്ടിയുടെ അഞ്ചും ആറും സ്ഥാനങ്ങൾ വഹിക്കുന്ന ആളാ ണ്. നിയമന ഇടപാടുകളിൽ പതിനായിരം മുതൽ കൈപ്പറ്റുന്ന ആൾ ബന്ധുനിയമനങ്ങൾ എൻറെ കുടുംബത്തിന് മാത്രം എന്ന് ചിന്തിക്കുന്നവൻ.പാർട്ടി എൻറെമിയന്ത്രണത്തിൽ ആണെന്ന ഭാവം. അടുത്ത ഏരിയ സെക്രട്ടറി കുപ്പായം തുന്നി കഴിഞ്ഞു.
ഏരിയസെൻറർ പരമേശ്വരൻ പഞ്ചായത്ത് നിയ ന്ത്രിക്കുന്നു. റിയൽ എസ്റ്റേറ്റ് നടത്തുന്നതാണ് പ്രധാനം തേക്കടി കുളിസീൻ ഓർ ക്കുന്നുണ്ടോ? പഞ്ചായത്ത് മെമ്പറായി അവിഹിത ബന്ധം പഞ്ചായ ത്തിൽ നടക്കുന്ന അഴിമതി ജനങ്ങൾക്ക് അറിയാമല്ലോം ഏരിയസെൻറർ രവി ഇന്നലെ മിനിഞ്ഞാണ് പാർട്ടിയിൽ വന്ന
വ്യക്തി പാർട്ടിയുടെ ഉയരങ്ങളിൽ എങ്ങനെ എത്തി രണ്ടു പാൽ സൊസൈസിറ്റികളുടെ (പാർട്ടി നിയന്ത്രണത്തിലുള്ളലുള്ളത്) നഷ്ട പ്പെടുത്തിയ വ്യക്തി ഇപ്പോൾ കോട്ടത്തറ ലോക്കൽ സെക്രട്ടറി ബാങ്ക്പ്രസിഡന്ററ് പാർട്ടി മാനദണ്ഡങ്ങൾ മറികടന്ന് പരിശോധന യ്ക്ക് വിധേയമാക്കണം.
ജോസ്പ്‌പനയ്ക്കാറ്റും കോൺഗ്രസിൽ നിന്നും വന്ന വ്യക്തി പാർട്ടി, പാർട്ടിയിൽ സ്ഥാനങ്ങൾ നൽകി ആദരിച്ചു. മുക്കാലിയിൽ പാർട്ടിയെ നശിപ്പിച്ചു. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ വെട്ടി മാറ്റി തൻറെ സ്ഥാനം ഭദ്രമാക്കി രണ്ടു മൂന്നുപദവികളുടെ ചുക്കാൻ പിടിക്കുന്നു.
ജംഷീർ പാർട്ടി ലോക്കൽസെക്രട്ടറി ഭൂമാഫിയയുടെ തലവനായി പ്രവർത്തിക്കുന്നു. ഭൂമി ഇടപാടിൽ പലകേസുകളും അഗളി പോലീസ് സ്റ്റേഷനിൽ നടന്നിട്ടുണ്ട്. പാർട്ടിയെ നയിക്കാൻ അർഹ
ശ്രീലക്ഷ്‌മി ശ്രീകുമാർ പഞ്ചായത്ത് വൈസ്പ്രസി ഡൻറ്. പഞ്ചാ
യത്ത് ഭരണത്തിൽ അഴിമതിയുടെ ചുക്കാൻ പിടിക്കുന്നു. സ്ത്രീ
എന്ന നിലമറക്കുന്നു. വന്ന വഴിയൊന്നു വിലയിരുത്തണം. അനീഷ്, ഷോളയൂർ ലോക്കൽ സെക്രട്ടറി പാർട്ടിയിൽ പ്രവർത്ത ന പരിചയമുണ്ടോ? ആശാന്മാരിൽ നിന്നും പാർട്ടി പണി പഠി ക്കാതെ റിയൽ എസ്റ്റേറ്റ് എങ്ങനെ നടത്തണമെന്നതിൽ പാണ്ഡിത്യം നേടി. ഡി.വൈ.എഫ്.ഐ.യെ അട്ടപ്പാടിയിൽ നശിപ്പിച്ചു. ഷാജൻ ബാങ്ക്‌പ്രസിഡൻറ്‌പദവിയിൽ തുടരുന്നത് കൊണ്ട് തൻറെ കുടുംബത്തെ മുഴുവൻ രക്ഷപ്പെടുത്തി. ഇത്‌പാർട്ടിയെ നശിപ്പിക്കുന്നതിലേക്ക് കൊണ്ടു ചെന്ന് എത്തിച്ചു.
പാർട്ടിയെ നയിക്കുന്ന ഇവരുടെ യോഗ്യതപാർട്ടി മാനദണ്ഡ ങ്ങൾ പ്രകാരം പരിശോധിക്കേണ്ടതുണ്ട്. വിണ്ടും ഇത്തരത്തിൽ ഭൂമാഫിയുടെ കയ്യിൽ പാർട്ടി എത്താതിരിക്കാൻ സഖാക്കളെ പാർ
ട്ടിയുടെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. അട്ടപ്പാടിയിലെ സിപിഐഎമ്മിനെ ഈ മാഫിയയുടെ ശക്തിക ളുടെ കയ്യിൽ നിന്നും യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ കയ്യിലേക്ക് എത്തിക്കണം.
അട്ടപ്പാടിയിലെ സി.പി.ഐ.എം ഇവരുടെ കയ്യിൽനിന്നും രക്ഷി ക്കുക.
വിലയിരുത്തുക സഖാക്കളെ…
(സേവ് സിപിഐഎം)

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്