അമേരിക്കന്‍ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ ജനങ്ങളെ പ്രധാനമന്ത്രി വഞ്ചിച്ചു; തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സന്ദീപ് വാര്യര്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി വഞ്ചിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. ”രാജ്യത്തെയും രാജ്യത്തെ പൗരന്മാരെയും പ്രധാനമന്ത്രി താങ്കള്‍ വഞ്ചിച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന അത്യപൂര്‍വ്വമായ സാഹചര്യം ഉണ്ടായിരിക്കുന്നു. നമ്മുടെ സൈന്യം ആര്‍ജിച്ചെടുത്ത എല്ലാ മുന്നേറ്റങ്ങളും ഒറ്റ നിമിഷം കൊണ്ട് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി, പ്രധാനമന്ത്രി മോദി താങ്കള്‍ അട്ടിമറിച്ചിരിക്കുന്നു” എന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സ്വാഭിമാനം, നമ്മുടെ പൗരന്മാരുടെ നഷ്ടപ്പെട്ട ജീവനും സ്വത്തിനും ഉത്തരവാദികളായ ശത്രുവിനെ പാഠം പഠിപ്പിക്കല്‍… ഇത് അത്യാവശ്യമായിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയില്‍ വെടി നിര്‍ത്തലിന് താങ്കള്‍ തയ്യാറായപ്പോള്‍ ഈ നാടിന്റെ ആത്മാഭിമാനത്തെയാണ് നരേന്ദ്രമോദി താങ്കള്‍ മുറിവേല്‍പ്പിച്ചത്.

ഇതിനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ പടപ്പുറപ്പാടും കണ്ണുരുട്ടലും വാചകമടിയുമൊക്കെ? ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും ഈ നാണംകെട്ട വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ സാധിക്കില്ലന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജ്യത്തെയും രാജ്യത്തെ പൗരന്മാരെയും പ്രധാനമന്ത്രി താങ്കള്‍ വഞ്ചിച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന അത്യപൂര്‍വ്വമായ സാഹചര്യം ഉണ്ടായിരിക്കുന്നു. നമ്മുടെ സൈന്യം ആര്‍ജിച്ചെടുത്ത എല്ലാ മുന്നേറ്റങ്ങളും ഒറ്റ നിമിഷം കൊണ്ട് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി , പ്രധാനമന്ത്രി മോദി താങ്കള്‍ അട്ടിമറിച്ചിരിക്കുന്നു.
ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സ്വാഭിമാനം, നമ്മുടെ പൗരന്മാരുടെ നഷ്ടപ്പെട്ട ജീവനും സ്വത്തിനും ഉത്തരവാദികളായ ശത്രുവിനെ പാഠം പഠിപ്പിക്കല്‍… ഇത് അത്യാവശ്യമായിരുന്നു.

അമേരിക്കന്‍ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയില്‍ വെടി നിര്‍ത്തലിന് താങ്കള്‍ തയ്യാറായപ്പോള്‍ ഈ നാടിന്റെ ആത്മാഭിമാനത്തെയാണ് നരേന്ദ്രമോദി താങ്കള്‍ മുറിവേല്‍പ്പിച്ചത്.
ഇതിനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ പടപ്പുറപ്പാടും കണ്ണുരുട്ടലും വാചകമടിയുമൊക്കെ? ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും ഈ നാണംകെട്ട വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരായി താങ്കളുടെ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയതാണ്. 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി താങ്കളുടെ പിന്നില്‍ അണിനിരന്നതാണ്. രാജ്യ താല്പര്യമുയര്‍ത്തിപ്പിടിച്ച് മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ല എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് കാത്തുസൂക്ഷിച്ച് പാക്കിസ്ഥാന്‍ ഭീകരവാദത്തിന് ഒരു അവസാനമുണ്ടാക്കാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിച്ചു. അതിനായി എന്തു ത്യാഗവും സഹിക്കാന്‍ അവര്‍ തയ്യാറായിരുന്നു.

ഈ രാജ്യത്ത് യുവാക്കള്‍ സ്വമേധയാ രാജ്യത്തിനുവേണ്ടി സ്വജീവന്‍ ത്യജിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. അതിര്‍ത്തിയിലേക്ക് പോകുന്ന പട്ടാളക്കാര്‍ക്ക് ഈ രാജ്യത്തെ അമ്മമാര്‍ ആരതിയുഴിഞ്ഞു. പഹല്‍ ഗാമില്‍ കൊല്ലപ്പെട്ട നിര്‍ദോഷികളായ നമ്മുടെ പൗരന്മാരുടെ ചോരയ്ക്ക് പ്രതികാരം ചെയ്യാന്‍ ഓരോ പൗരന്റെയും നെഞ്ചകം തുടിച്ചു. അതിര്‍ത്തിക്കപ്പുറത്തുനിന്നും വീണ ഷെല്ലുകളില്‍ നിരവധി ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു. കാശ്മീരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പാക്കിസ്ഥാന്‍ ആക്രമണത്തില്‍ രക്തസാക്ഷികളായി.

മറുവശത്ത് നമ്മുടെ സൈന്യം പാക്കിസ്ഥാന്‍ അതിക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി മുന്നേറുകയായിരുന്നു. ചുണക്കുട്ടികളായ നമ്മുടെ ജവാന്മാര്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ താങ്കളില്‍ വിശ്വാസമര്‍പ്പിച്ച ഈ രാജ്യത്തെയും രാജ്യത്തെ പൗരന്മാരെയും പ്രധാനമന്ത്രി താങ്കള്‍ വഞ്ചിച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന അത്യപൂര്‍വ്വമായ സാഹചര്യം ഉണ്ടായിരിക്കുന്നു. നമ്മുടെ സൈന്യം ആര്‍ജിച്ചെടുത്ത എല്ലാ മുന്നേറ്റങ്ങളും ഒറ്റ നിമിഷം കൊണ്ട് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി , പ്രധാനമന്ത്രി മോദി താങ്കള്‍ അട്ടിമറിച്ചിരിക്കുന്നു.

ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സ്വാഭിമാനം, നമ്മുടെ പൗരന്മാരുടെ നഷ്ടപ്പെട്ട ജീവനും സ്വത്തിനും ഉത്തരവാദികളായ ശത്രുവിനെ പാഠം പഠിപ്പിക്കല്‍… ഇത് അത്യാവശ്യമായിരുന്നു.

അമേരിക്കന്‍ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയില്‍ വെടി നിര്‍ത്തലിന് താങ്കള്‍ തയ്യാറായപ്പോള്‍ ഈ നാടിന്റെ ആത്മാഭിമാനത്തെയാണ് നരേന്ദ്രമോദി താങ്കള്‍ മുറിവേല്‍പ്പിച്ചത്.
ഇതിനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ പടപ്പുറപ്പാടും കണ്ണുരുട്ടലും വാചകമടിയുമൊക്കെ? ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും ഈ നാണംകെട്ട വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

Latest Stories

ഡബിള്‍ മോഹന്‍ വരുന്നു..; പൃഥ്വിരാജിന്റെ 'വിലായത്ത് ബുദ്ധ'യുടെ റിലീസ് ഡേറ്റ് പുറത്ത്

നറുക്ക് വീണത് സുന്ദര്‍ സിയ്ക്ക്; തലൈവര്‍ക്കൊപ്പം ഉലകനായകന്‍, സിനിമ 2027ല്‍ എത്തും

ഇന്‍ക്രിബ് 4 ബിസിനസ് നെറ്റ് വര്‍ക്കിങ് കണ്‍വെന്‍ഷനുമായി ആര്‍ എം ബി കൊച്ചിന്‍ ചാപ്റ്റര്‍

സജി ചെറിയാൻ അപമാനിച്ചെന്ന് കരുതുന്നില്ല, അദ്ദേഹം എന്നെ കലാകാരന്‍ എന്ന നിലയില്‍ അംഗീകരിച്ചു; പരാമർശം തിരുത്തി റാപ്പർ വേടൻ

"ഇത്തവണ ഒരു വിട്ടുവീഴ്ചയുമില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും"; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

‘‌ഇവിടേക്കു വരൂ... ജനകീയാസൂത്രണ മാതൃക നേരിട്ട് കാണൂ’: ന്യൂയോർക്ക് മേയറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് ആര്യ രാജേന്ദ്രൻ

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

അച്ഛന് പിന്നാലെ പ്രണവ്, കരിയറിലെ ഹാട്രിക് നേട്ടം; കുതിച്ച് പാഞ്ഞ് 'ഡീയസ് ഈറെ'

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; തിലക് നയിക്കും, സഞ്ജുവിന് സ്ഥാനമില്ല

IND vs SA: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, പകരം വീട്ടി അ​ഗാർക്കർ