കമ്മ്യൂണിസ്റ്റ് തീവ്രവാദകള്‍ക്ക് വേണ്ടി പേനയുന്തുന്നവരുടെ ഉപദേശം ആവശ്യമില്ല; പെരുങ്കള്ള സാഹിത്യ അടിമകളെ നിലയ്ക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങും; മീരയെ ലക്ഷ്യമിട്ട് സന്ദീപ്

ഗാന്ധിയെ ഇന്നും കോണ്‍ഗ്രസ് ചേര്‍ത്തുപിടിക്കുന്നത് കൊണ്ടാണ് വിദ്വേഷത്തിന്റെ ഭൂമികയില്‍ സ്‌നേഹത്തിന്റെ കച്ചവടം നടത്താന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തുടനീളം സഞ്ചരിക്കുന്നതെന്ന് കെപിസിസി വക്താവ് സന്ദീപ് വാര്യര്‍. മഹാത്മ ഗാന്ധി പ്രസിഡന്റ് ആയിരുന്ന, അദ്ദേഹത്തിന്റെ പാതയില്‍ പതിറ്റാണ്ടുകളായി സഞ്ചരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഐതിഹാസിക പ്രസ്ഥാനത്തിന്, രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തണം എന്നതിന് കമ്മ്യൂണിസ്റ്റ് തീവ്രവാദകള്‍ക്ക് വേണ്ടി പേനയുന്തുന്നവരുടെ ഉപദേശം ഒരുകാലത്തും ആവശ്യമില്ലന്നും അദേഹം പറഞ്ഞു. ഗാന്ധിവധത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച ഏഴുത്തുകാരി കെആര്‍ മീരയെ ലക്ഷ്യമിട്ടാണ് സന്ദീപ് വാര്യരുടെ രൂക്ഷ വിമര്‍ശനം.

അനുസരണയുള്ള അടിമയ്ക്ക് പിണറായി യജമാനന്‍ വച്ചു നീട്ടുന്ന സാഹിത്യ പുരസ്‌കാരങ്ങളില്‍ കണ്ണ് വച്ചാണ് ഇത്തരം പെരും നുണകള്‍ എല്ലാ കാലവും കമ്മ്യൂണിസ്റ്റ് കൂലിക്കാര്‍ തട്ടി വിട്ടുകൊണ്ടിരുന്നത് എന്ന് നാടിനറിയാം. എന്നാലും എത്രമാത്രം അധഃപതിച്ചു പോയാലാണ് ഒരു ‘മനുഷ്യന്’ ഇത്രയും ഹീനമായ പ്രതികരണങ്ങള്‍ നടത്താന്‍ കഴിയുക എന്ന സംശയം കേരളത്തിന് ബാക്കിയാവുന്നുണ്ട്‌ള

ലോകത്ത് ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്ത വിധം, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് ഇന്ത്യ രാജ്യത്ത് ഗാന്ധിയന്‍ ആശയങ്ങള്‍ അദ്ദേഹം പ്രചരിപ്പിച്ചത്. ഇതൊന്നും കാണാനോ കേള്‍ക്കനോ ഉള്ള മാനസിക വളര്‍ച്ച ഇല്ലാത്തവരോട് തര്‍ക്കിക്കാനും ഞങ്ങളില്ല.

അധികാരം ഇല്ലാതിരുന്നിട്ടും, വെറുപ്പിന്റെ രാഷ്ട്രീയം വലിച്ചെറിഞ്ഞു എന്നെപ്പോലെയുള്ളവരൊക്കെ ഈ സ്‌നേഹപരിസരത്തു കടന്നുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗാന്ധിയന്‍ ആശയങ്ങള്‍ കണ്ടും, അവരതിന് നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കിയും തന്നെയാണ്. പുറത്ത് നിന്ന് കേട്ടറിഞ്ഞതിനേക്കാള്‍ എത്രമേല്‍ മനോഹാരിത ഈ സ്‌നേഹത്തിന്റെ കടയില്‍ ഉണ്ടെന്ന് വന്ന നാള്‍ മുതല്‍ തൊട്ടറിയുന്നുണ്ട്.

ഗാന്ധിയും നെഹ്റുവും ബോസും പട്ടേലും നേതാക്കന്മാര്‍ ആയിരുന്ന രാഹുല്‍ ഗാന്ധിയും ഖാര്‍ഗേയും ഇന്ന് നയിക്കുന്ന ഈ മഹാപ്രസ്ഥാനത്തോട്…. വാടിക്കല്‍ രാമകൃഷ്ണനില്‍ തുടങ്ങി അനേകം കൊലക്കേസുകളുടെ മാത്രം ട്രാക്ക് റെക്കോര്‍ഡുമായി നടക്കുന്നൊരാള്‍ നയിക്കുന്ന, കേരളത്തില്‍ മാത്രമുള്ളൊരു പ്രസ്ഥാനത്തിന്റെ അണികള്‍ക്ക് അസൂയ തോന്നുന്നത് സ്വഭാവികമാണ്. പക്ഷെ ആ അസൂയ മൂര്‍ച്ഛിച്ചു, പുറത്തേക്ക് എന്ത് അശ്ലീലവും അധമ കഥകളും തള്ളാം എന്നാണ് വിചാരമെങ്കില്‍, ജനങ്ങളെ അണിനിരത്തി ഈ പെരുങ്കള്ള സാഹിത്യ അടിമകളെ നിലയ്ക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി