ഉപതിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാകില്ല; മരട് വിഷയത്തിൽ  സർക്കാർ നിസ്സഹായരാണെന്നും കോടിയേരി ബാലകൃഷ്ണൻ

ഉപതിരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാവിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥി ശങ്കർ റേ ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നിലപാട് എടുത്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പിൽ ശബരിമല സ്വാധീനിക്കില്ലെന്നും കോടിയേരി ഡല്‍ഹിയിൽ വ്യക്തമാക്കി.

കേരളത്തിൽ നടക്കാൻ പോകുന്ന അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ശബരിമല വിഷയം സ്വാധീനിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്. ഈ അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി സുപ്രീം കോടതിയെ ഒരു തരത്തിലും ബാധിക്കില്ല, ഈ തിരഞ്ഞെടുപ്പ് ഫലം നോക്കിയല്ല സുപ്രീം കോടതി കേസ് പരിഗണിക്കുകയെന്ന് പറഞ്ഞ കോടിയേരി. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കിയ ബി.ജെ.പി പോലും നിയമനിർമ്മാണത്തിന്‍റെ കാര്യത്തിൽ നിലപാട് മാറ്റിയെന്നും കോടിയേരി ഓർമ്മപ്പെടുത്തി.

മരട് വിഷയത്തിൽ സംസ്ഥാന സർക്കാർ നിസ്സഹായാവസ്ഥയിലാണെന്നും സുപ്രീം കോടതി വിധി നടപ്പാക്കിയേ മതിയാകൂ എന്നും കോടിയേരി വ്യക്തമാക്കി. ബലപ്രയോഗം ഇല്ലാതെ നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും കോടിയേരി പറയുന്നു. പരമാവധി സഹായങ്ങൾ സർക്കാർ ചെയ്ത് കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ കോടിയേരി, യാഥാർത്ഥ്യത്തിനകത്ത് നിന്ന് കൊണ്ട് എന്ത് സഹായങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് അന്വേഷിക്കുന്നതെന്നും അറിയിച്ചു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി