ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം, അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും

ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് സംശയം. യഥാർത്ഥ പാളികൾ തിരിച്ചെത്തിയില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ സൂചനയെന്നു വിവരം. പാളികളുടെ ശാസ്ത്രീയ ഘടനയിൽ വ്യത്യാസമെന്ന് പരിശോധനാഫലം. പാളികളുടെ കാലപ്പഴക്കത്തിൽ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

1999 ൽ സ്ഥാപിച്ച പാളികളും നിലവിലെ പാളികളും താരതമ്യം ചെയ്തപ്പോഴാണ് വ്യാത്യാസം കണ്ടത്. ഉറപ്പിക്കണമെങ്കിൽ റിപ്പോർട്ടിൽ വ്യക്തത വേണമെന്ന് എസ്ഐടി പറയുന്നു. പാളികളുടെ കൃത്യമായ കാലപ്പഴക്കം റിപ്പോർട്ടിലില്ല. വി.എസ്.എസ്.സിയുമായി വീണ്ടും ചർച്ച നടത്തും. നിർണായക വിവരം എ ഡി ജി പി നേരിട്ട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

അതേസമയം കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേകസംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ദ്വാര പാലക ശിൽപ്പങ്ങൾ അടക്കമുള്ള സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ടിനൊപ്പം ഹാജരാക്കും. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോർട്ടിൽ ഉണ്ടാകും. സ്വർണ്ണപ്പാളികളിൽ നിന്ന് കൂടുതൽ സ്വർണം നഷ്ടമായി എന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.

കൂടാതെ തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹന കൈമാറ്റത്തിൽ അജയ് തറയിൽ അടക്കമുള്ളവർക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായേക്കും. 2012ലെ ബോർഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ് ഐ ടി കണ്ടെത്തൽ. എന്നാൽ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Latest Stories

IND vs NZ: മികച്ച തുടക്കം വലിയ സ്കോറുകളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല; രോഹിത്തിന്റെ മോശം പ്രകടനത്തിൽ ​ഗിൽ

'വി ഡി സതീശന്‍ പറഞ്ഞത് പാര്‍ട്ടി നിലപാട്, എന്‍എസ്എസ് – എസ്എന്‍ഡിപി നേതാക്കളുടെ വിമര്‍ശനത്തോട് യോജിപ്പില്ല'; കെ മുരളീധരൻ

'വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റിയിരിക്കുന്നു'; മന്ത്രി സജി ചെറിയാന് മറുപടിയുമായി പിഎംഎ സലാം

'ഒരു ആരോപണം വൈറലാകുമ്പോൾ ഒരു ജീവിതം മൗനമായി തകരുന്നു, ഒരാളുടെ നിരപരാധിത്വം തെളിയിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടിവരുന്നു'; ഭാഗ്യലക്ഷ്മി

'മതേതരത്വത്തെ സിപിഐഎം ദുർബലമാക്കുന്നു, മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നു'; വിമർശിച്ച് രമേശ് ചെന്നിത്തല

രാജാവിന്റെ ഒറ്റയാൾ പോരാട്ടം, 85ാം സെഞ്ച്വറി തികച്ച് വിരാട് കോഹ്ലി; താരത്തിന്റെ പ്രകടനത്തിൽ സല്യൂട്ട് അടിച്ച് കീവികൾ

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; ഒറ്റയടിക്ക് വർധിച്ചത് 1400 രൂപ, പവന് 1,06,840

'എന്താ ജഡു ഇത്', ഓൾറൗണ്ടർ പ്രകടനത്തിൽ വീണ്ടും ഫ്ലോപ്പായി രവീന്ദ്ര ജഡേജ; ഏകദിന ഫോർമാറ്റിൽ നിന്നും വിരമിച്ചൂടെയെന്ന് ആരാധകർ

'പ്രതികരണം പ്രത്യേക മത വിഭാഗത്തിന് എതിരെയല്ല, പറഞ്ഞത് യാഥാർത്ഥ്യമാണ്'; പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

IND VS NZ: ഹർഷിത് റാണ, ഗംഭീറിന്റെ ശരിയായ ഏക തീരുമാനം; താരത്തിന്റെ പ്രകടനത്തിൽ കൈയ്യടിച്ച് ആരാധകർ