ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിലായ കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്, ആശുപത്രിയിയിലെത്തി ജഡ്ജി നടപടികൾ പൂർത്തിയാക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്. ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി എത്തി, റിമാൻഡ് നടപടികൾ പൂർത്തിയാക്കും. അതിന് ശേഷം ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്

കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. ഇന്നലെ രാത്രിയോടെയായിരുന്നു, അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ശശിധരൻ ആശുപത്രിയിലെത്തി ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ പ്രോസ്റ്റിക്യൂട്ടർ വഴി അറസ്റ്റ് വിവരം കോടതിയെ അറിയിച്ചിരുന്നു. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെ പി ശങ്കരദാസിന്റെ അറസ്റ്റ് വൈകിയതിൽ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്. ഒ

ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്‍പിയാണെന്നും, അതാണ് ആശുപത്രിയിൽ പോയതെന്നുമാണ് ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്നടിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജ്വല്ലറി വ്യാപാരി ഗോവര്‍ധൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയായിരുന്നു ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Latest Stories

IND vs NZ: 'എന്ത് ചെയ്യണമെന്നതിൽ അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല'; ഏകദിനങ്ങളിൽ ഇന്ത്യൻ താരത്തിന്റെ പ്രകടനത്തെ ചോദ്യം ചെയ്ത് മുൻ സെലക്ടർ

'ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല, മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ച'; അടൂർ പ്രകാശ്

'നിയമനടപടികളിലേക്ക് കടക്കണമെങ്കിൽ അങ്ങനെ പോകും'; കോൺ​ഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നുവെന്ന പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

ഇറാൻ, വെനിസ്വേല, അൽ ഉദൈദ്: അമേരിക്കൻ അധികാര രാഷ്ട്രീയത്തിന്റെ അപകടകരമായ പുനരാവർത്തനം

'വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയി'; പരിഹസിച്ച് എം എ ബേബി

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു; കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും

'ദേ എന്റെ ഡ്യൂപ്ലിക്കേറ്റ് ഇരിക്കുന്നു', കോഹ്ലി രോഹിത്തിനോട് പറഞ്ഞു; കുട്ടി കോഹ്ലിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക ശിൽപ്പപാളി കേസിലും തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തും

സലാം കോഹ്ലി ഭായ്; സച്ചിനെ മറികടന്ന് വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി