ഭീഷണിപ്പെടുത്തുന്നു, എം.എം മണിയ്ക്കും കെ.വി ശശിയ്ക്കും എതിരെ സംസ്ഥാന കമ്മറ്റിയ്ക്ക് പരാതി നല്‍കും, നീതി ലഭിച്ചില്ലെങ്കില്‍ കോടതിയിലേക്ക് : എസ്.രാജേന്ദ്രന്‍

എംഎം മണിക്കും കെവി ശശിയ്ക്കുമെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയ്ക്ക് പരാതി നല്‍കുമെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടി യോഗങ്ങളിലും പൊതുപരിപാടികളിലും വെച്ച് ആക്രണ മനോഭാവത്തോടെ ഭീഷണിയുടെ സ്വരത്തില്‍ എം എം മണി നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഈ മാസം അവസാനത്തോടെ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കുന്നത്.

കെവി ശശി നടത്തുന്ന പരാമര്‍ശങ്ങള്‍ളും പരാതിയില്‍ ഉന്നയിക്കുമെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. എസ് രാജേന്ദ്രനും – എം എം മണിയുമായി പാര്‍ട്ടിക്കുള്ളില്‍ വാഗ്വാദം ആരംഭിച്ചത് കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പ് കാലത്താണ്.

രാജ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തിന് വിജയിച്ചു. എന്നാല്‍, രാജേന്ദ്രന്റെ നേത്യത്വത്തില്‍ എ രാജയെ തോല്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി പ്രദേശിക നേത്യത്വം രംഗത്തെത്തി പിന്നാലെ ് പാര്‍ട്ടി അന്വേഷണം നടത്തി എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഈ സംഭവത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ആരംഭിച്ചു.

ട്രൈഡ് യൂണിയന്‍ സമ്മേളനത്തില്‍ എസ് രാജേന്ദ്രനെ തൊഴിലാളികള്‍ ശരിയാക്കണമെന്നായിരുന്നു എം എം മണി ആഹ്വാനം ചെയ്തത്. എസ് രാജേന്ദ്രന്റെ പ്രവര്‍ത്തികള്‍ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കണെന്നും രാജേന്ദ്രനെ ഒറ്റപ്പെടുത്തണമെന്നും മണി തൊഴിലാളികളോട് പറഞ്ഞു. മറ്റൊരിടത്ത് രാജേന്ദ്രനെ വെടിവെയ്ക്കുമെന്നും മണി പ്രസംഗിച്ചിരുന്നു. ഇതോടെ, മകളുടെ വിവാഹം കഴിയുന്നത് വരെ തന്നെ വെടിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എസ് രാജേന്ദ്രനും രംഗത്തുവന്നിരുന്നു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്