ഇന്ദിരാ ഗാന്ധിക്കെതിരെ അശ്ലീലപരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

സാമൂഹിക മാധ്യമത്തിലൂടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കുറിച്ച് അശ്ലീലപരാമർശം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ ഷൊർണൂരിൽ അറസ്റ്റിൽ. ഷൊർണൂർ മുണ്ടമുക പാണ്ടിയാൽതൊടി ഉണ്ണികൃഷ്ണനെയാണ് (57) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ എസ്‌ആർആർ ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുൻ പ്രധാനമന്ത്രിക്കെതിരേ അശ്ലീലപരാമർശം നടത്തിയത്.

സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച സന്ദേശം പൊലീസിന്റെ സൈബർ പട്രോളിങ് വിഭാഗമാണ് കണ്ടെത്തിയത്. കഴിഞ്ഞ 16നാണ് ഫേസ്ബുക്കിലൂടെ സന്ദേശം പങ്കുവെച്ചത്. തുടർന്ന് ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ ഉണ്ണികൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്