റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റി 91ാം നമ്പര്‍ അങ്കണവാടിയില്‍ ബേബി കെയര്‍ കാമ്പയിന് തുടക്കമിട്ടു

ഹൈക്കോര്‍ട്ട് ജംഗ്ഷനു സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ സ്ഥിതി ചെയ്യുന്ന 91-ാം നമ്പര്‍ അങ്കണവാടിയില്‍ ‘റാപ്പിംഗ് ലിറ്റില്‍ ഓണ്‍സ് ഇന്‍ ലവ്’ എന്ന പേരില്‍ കൊച്ചിന്‍ ക്വീന്‍ സിറ്റി റോട്ടറി ക്ലബ്ബിന്റെ ബേബി കെയര്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യവും ശുചിത്വവും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഈ സംരംഭത്തിന്റെ ഭാഗമായാണ് അങ്കണവാടിയിലെ ശുചിത്വം സംരക്ഷണത്തിന് കൊച്ചിന്‍ ക്വീന്‍ സിറ്റി റോട്ടറി ക്ലബ് ക്യാമ്പെയ്‌നുമായി ഇറങ്ങിയത്, അങ്കണവാടിയിലെ ആരോഗ്യവും ശുചിത്വവും വര്‍ദ്ധിപ്പിക്കുന്നതിന് ക്ലബ് അവശ്യ വസ്തുക്കള്‍ സംഭാവന ചെയ്തു.

കുട്ടികള്‍ക്ക് മികച്ച സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ക്രെഷിനും അങ്കണവാടിക്കും കൊതുകുവലകള്‍ സ്ഥാപിക്കുന്നതിന് റോട്ടറി ക്ലബ് സ്‌പോണ്‍സര്‍ ചെയ്യുമെന്നും അറിയിച്ചു. ശിശു ക്ഷേമത്തിനായി ബേബി റാപ്പുകള്‍, പുതപ്പുകള്‍, ബേബി ഫുഡ്, ടോയ്ലറ്ററികള്‍, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധതരം സമ്മാന ഇനങ്ങള്‍ വിതരണം ചെയ്തു.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ് മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് പി.ജി.ആര്‍. നായര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഐ.സി.ഡി.ഒ. സൂപ്പര്‍വൈസര്‍ പ്രജീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍; ജി.ജി.ആര്‍. ജെ.കെ. നായര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

സര്‍വീസ് പ്രോജക്ട്‌സ് ചെയര്‍ കെ.പി. സാജന്‍ സ്വാഗത പ്രസംഗം നടത്തി, ലിജി എബ്രഹാം നന്ദി പറഞ്ഞു. റോട്ടറിയുടെ ശ്രദ്ധാകേന്ദ്രമായ മാതൃ-ശിശു ആരോഗ്യത്തോടുള്ള ക്ലബ്ബിന്റെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ പരിപാടി പ്രതിഫലിപ്പിച്ചത്.

Latest Stories

പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി

ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഡോ റീനയുടെ സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി; അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് റദ്ദാക്കി

പിണറായി വിജയൻറെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

'പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, 'സ്പെയ്സ്' എന്ന പേരിൽ പദ്ധതി'; രമേശ് ചെന്നിത്തല

'ആരുടെയും ഔദാര്യത്തിലല്ല, ടിവികെ സർക്കാർ രൂപീകരിച്ചത് ജനങ്ങളുടെ അനുമതിയോടെ'; എം കെ സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയുടെ തീപ്പൊരി പ്രസംഗം

'ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം മെസ്സി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശൻ'; പരിഹസിച്ച് എം ബി രാജേഷ്

'മദ്യനയം വലിയ അഴിമതിലക്ഷ്യം വെച്ച് അതിവേഗത്തിൽ തീർപ്പാക്കിയ നടപടി, ദുരവ്യാപക സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും'; കെ സുരേന്ദ്രൻ

ആഗോള അവയവവിപണി, ദാരിദ്ര്യം, തൊഴിലാളി ചൂഷണം

'തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റി; 2024 - 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ

'തൂഫാൻ കെയറുമായി' ആസ്റ്റർ മെഡിസിറ്റി സഹകരിക്കും; ഡോക്ടർ ആസാദ് മൂപ്പനുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി