ഋതുവിന് മാനസിക പ്രശ്നങ്ങളില്ല, ലഹരിക്ക് അടിമ; ചേന്ദമംഗലം കൂട്ടക്കൊല മുൻ വൈരാഗ്യത്തോടെയുള്ള കൊടും ക്രൂരതയെന്ന് കുറ്റപത്രം

ചേന്ദമംഗലം കൂട്ടക്കൊല മുൻ വൈരാഗ്യത്തോടെയുള്ള കൊടും ക്രൂരതയെന്ന് കുറ്റപത്രം. ഋതു ലഹരിക്ക് അടിമയാണ്. മാനസിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും 1000 പേജുള്ള കുറ്റപത്രത്തിലുണ്ട്. കേസിൽ ആകെ 112 സാക്ഷികളാണുള്ളത്. 60 തെളിവ് രേഖകൾ ശേഖരിച്ചു. കൂട്ടക്കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് വടക്കൻ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.

പ്രതി ഋതുവിന് ജിതിൻ ബോസിൻറെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ട്. കൊലപാതകത്തിന് ശേഷം ‘പക തീർത്തു’ എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഋതു എന്ന യുവാവ് അയൽവീട്ടിൽ അതിക്രമിച്ച് കയറി മൂന്നു പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെയാണ് തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.

ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുടെ കൺമുന്നിലായിരുന്നു ക്രൂരമായ ആക്രമണം. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയൻ കൊലപാതകത്തിന് ശേഷം പൊലീസിനോട് പറഞ്ഞത്.

നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയാറാക്കിയിരിക്കുന്നത്. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു.

Latest Stories

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥനെത്തിയത് മദ്യപിച്ച്; പിന്നാലെ സസ്പെൻഷൻ

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ ആ രണ്ട് സൂപ്പര്‍താരങ്ങള്‍ ഗെയിം ചേഞ്ചര്‍മാരാവും, അവര്‍ നേരത്തെ തന്നെ ടിക്കറ്റ് ഉറപ്പിച്ചു, സെലക്ടര്‍മാര്‍ എന്തായാലും ടീമില്‍ എടുക്കും

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടൊവിനോയും ധ്യാനും; മുന്നില്‍ 'നരിവേട്ട', പിന്നാലെ 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍', ഇന്നെത്തിയ ആറ് സിനിമകളില്‍ വിജയം ആര്‍ക്ക്?

കൂട്ടബലാത്സംഗക്കേസിലെ ഏഴ് പേര്‍ക്ക് ജാമ്യം; റോഡ് ഷോയും ബൈക്ക് റാലിയുമായി പ്രതികളുടെ വിജയാഘോഷം

ഇന്ദിരാ ഗാന്ധിക്കെതിരെ അശ്ലീലപരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

'അവളുടെ മുഖമൊന്ന് കാണിക്ക് സാറേ'; മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച അമ്മയ്ക്ക് നേരെ ജനരോഷം

IPL 2025: ഇനിയും കളിച്ചില്ലെങ്കില്‍ ആ താരത്തെ ടീമില്‍ നിന്നും എടുത്തുകളയും, അവന്‍ എന്താണീ കാണിച്ചൂകൂട്ടുന്നത്, യുവതാരത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

'മറ്റൊരുവിവാഹം കഴിക്കാൻ ഒഴിഞ്ഞുതരണം, എപ്പോൾ ആത്മഹത്യ ചെയ്യും?'; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്

ഭഗവത് ഗീതാ ശ്ലോകം തുന്നിച്ചേര്‍ത്ത ഔട്ട്ഫിറ്റുമായി ഐശ്വര്യ; കാന്‍സില്‍ ഗ്ലാമറില്‍ വീണ്ടും തിളങ്ങി താരം

മഴ മുന്നറിയിപ്പിൽ മാറ്റം; മധ്യ, വടക്കൻ ജില്ലകളിൽ പെരുമഴ വരുന്നു, ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്