പഠിക്കുന്ന കാലത്ത് അടിച്ചതിന്റെ പക; വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകനെ മര്‍ദ്ദിച്ച് യുവാവ്

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അലനല്ലൂരില്‍ സോഡാ കുപ്പി കൊണ്ട് അധ്യാപകനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. അലനല്ലൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ.എ അബ്ദുള്‍ മനാഫിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ അധ്യാപകന്‍ ചികിത്സയിലാണ്.

സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിസാമുദ്ദീന്‍ സോഡാ കുപ്പികൊണ്ട് അധ്യാപകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ബുധനാഴ്ച അലനല്ലൂര്‍ ചന്തപ്പടിയില്‍ വെച്ചായിരുന്നു സംഭവം. മര്‍ദ്ദനമേറ്റ് നിലത്തുവീണ അധ്യാപകനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തില്‍ പ്രതിയായ നിസാമുദ്ദീനെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. 20 വയസുള്ള യുവാവ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകന്‍ ശിക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ അധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തി. പഠനകാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം നടത്തുന്നത് ഭയപ്പെടുത്തുന്ന സംഭവമാണെന്ന് അധ്യാപക ഐക്യവേദി പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Latest Stories

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുനെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ