ജനവാസ പ്രദേശങ്ങളെ പൂര്‍ണമായും ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കും: മുഖ്യമന്ത്രി

ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണില്‍ നിന്ന് ജനാധിവാസ കേന്ദങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ബഫര്‍സോണില്‍ താമസിക്കുന്നവര്‍ക്ക് യാതൊരു ആശങ്കയും വേണ്ടാ. ഇക്കാര്യത്തില്‍ ചിലര്‍ അനാവശ്യ തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനപരിശോധനാ ഹര്‍ജിയുടെ ഹിയിറിംഗില്‍ കോടതിയില്‍ എല്ലാ രേഖകളും സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെയും ജിവനോപാധികളെയും നശിപ്പിക്കുന്ന ഒരു നടപടിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിവാസ കേന്ദ്രങ്ങളെ ബഫര്‍സോണുകളില്‍ നിന്ന് ഒഴിവ്വാക്കണമെന്ന് തന്നെയാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്. യു ഡി എഫിന്റെ നിലപാടാണ് ഇതില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. ജനവാസ മേഖല ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് യുഡി എഫ് സര്‍ക്കാര്‍കോടതിയില്‍ നല്‍കിയില്ല. ബഫര്‍ സോണ്‍ പരിധി 12 കി മി വരെ വേണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ബഫര്‍ സോണില്‍ ഏറ്റവും കൂടുതല്‍ കടും പിടുത്തം കാണിച്ചത് അന്ന് മന്ത്രിയായിരുന്ന ജയറാം രമേശാണ്.

കേന്ദ്രം ഇളവുകള്‍ തന്നത് തന്നെ ഇടതു സര്‍ക്കാരിന്റെ സമ്മര്‍ദ്ധം മൂലമാണെന്നും പിണറായി പറഞ്ഞു. ബഫര്‍ സോണ്‍ പരിധി ഒരു കിലോമീറ്റര്‍ ആക്കിയത് ഇടതു സര്‍ക്കാരിന്റെ നിലപാട് മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ അനാവിശ്യമായി ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു