ദക്ഷിണേന്ത്യന്‍ തരംഗത്തിന് രാഹുലിന്റെ വഴിയെ മോദിയുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് അധ്യക്ഷന്റെ വയനാട്ടിലെ മത്സര തീരുമാനത്തിലെ നാടകീയതയ്ക്ക് കാരണം ഉമ്മന്‍ചാണ്ടി

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അനുകൂല തരംഗത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരം കാരണമാകുമെന്ന് വിലയിരുത്തല്‍. കേരളം, തമിഴ് നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥ്വം ചര്‍ചയാകും. മാത്രമല്ല ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊര്‍ജം പകരും. ഇതോടെ ദേശീയ തലത്തില്‍ വന്‍ ശക്തിയായി വീണ്ടും അധികാരത്തില്‍ തിരിച്ചുവരാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടന്നത്. ഇതേ തന്ത്രം തിരിച്ചു പ്രയോഗിക്കാനാണ് ബിജെപി ക്യാമ്പുകളിലെ ഇപ്പോഴത്തെ ആലോചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും രണ്ടു മണ്ഡലങ്ങളിലെ മത്സരിക്കാനാണ് പാര്‍ട്ടിയിലെ നിലവിലെ ധാരണ. രണ്ടാമത്തെ മണ്ഡലം ദക്ഷിണേന്ത്യയിലാണ്. യുപിയിലെ വാരാണസി കൂടാതെ ബെംഗളൂരൂ സൗത്തില്‍ നിന്നും മോദി ജനവിധി തേടാനാണ് തീരുമാനം. ഗുജറാത്തിലെ വഡോദരയിലും യുപിയിലെ വാരാണസിയിലും 2014 ല്‍ മോദി മത്സരിച്ച് ജയിച്ചിരുന്നു. വാരാണസിയാണ് മോദി നിലനിര്‍ത്തിയത്. ഇതു വരെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. അവസാനഘട്ട ചര്‍ച്ചകളാണ് പാര്‍ട്ടി. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണേന്ത്യയിലെ ബിജെപി പ്രവര്‍ത്തകര്‍.

അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനം എഐസിസി നേരത്തെ എടുത്തിരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം എഐസിസി കെപിസിസിയെ അറിയിച്ചിരുന്നു. ആരുടെയും പേര് വയനാട് മണ്ഡലത്തില്‍ നിന്നും നിര്‍ദേശിക്കേണ്ടയെന്ന് ഹൈക്കമാന്‍ഡ് കെപിസിസിയെ അറിയിച്ചിരുന്നു. ഇതോടെ പേര് നിര്‍ദേശിക്കാതെ പട്ടിക അയ്ക്കാനുള്ള കെപിസിസി നീക്കത്തെ തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണ്. ഒരാളുടെ പേര് നിര്‍ദേശിക്കണമെന്ന് അറിയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ത്തി പിന്‍വലിക്കുന്നതാണ് നല്ലതെന്നും ഉമ്മന്‍ ചാണ്ടി നേതൃത്വത്തെ ധരിപ്പിച്ചു. രണ്ടു മണ്ഡലങ്ങളിലും രാഹുല്‍ ജയിക്കുകയും വയനാട് ഒഴിയുകയും ചെയ്താല്‍ ടി സിദ്ധിഖ് തന്നെ ഇവിടെ യുഡിഎഫിനായി മത്സരിക്കുമെന്നാണ് സൂചന.

യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപിയില്‍ സ്ഥാനാര്‍ത്ഥി. വര്‍ഷങ്ങളായി വന്‍ ഭൂരിപക്ഷം കിട്ടിയിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുലിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഒരു ലക്ഷമായിട്ടാണ് സ്മൃതി ഇറാനി രാഹുലിന്റെ ഭൂരിപക്ഷം കുറച്ചത്. ഇത്തവണ അമേത്തിയില്‍ പരാജയപ്പെട്ടാല്‍ ദക്ഷിണേന്ത്യയിലെ സുരക്ഷിത മണ്ഡലം വേണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആഗ്രഹം. ഇതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകും. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് വയനാട്ടിലെയും വടകരയിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് എന്നാണ് പുറത്ത് വരുന്ന വിവരം.

Latest Stories

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്