പുനഃസംഘടന; പരാതികള്‍ പരിശോധിക്കും, തര്‍ക്കം പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് വി.ഡി സതീശന്‍

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എം.പിമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരിശോധിച്ച് ശേഷം വേണ്ട രീതിയില്‍ നടപടി എടുക്കും. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്ത ശേഷം മാത്രം പുനഃസംഘടന പൂര്‍ത്തിയാക്കുകയുള്ളു എന്ന് സതീശന്‍ വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്റും, പ്രതിപക്ഷ നേതാവും മാത്രം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നു എന്ന തരത്തില്‍ പരാതികള്‍ ഇല്ല. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് എല്ലാവരേയും വിശ്വാസത്തിലെടുക്കും.

500 അംഗ കമ്മിറ്റിയില്‍ നിന്ന് 51 അംഗ എക്‌സിക്യൂട്ടീവിലേക്ക് കുറച്ച് കൊണ്ടുവന്നപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിലെ കാരണം ജംബോ കമ്മിറ്റികളാണ്. കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. വലിയ അംഗസംഖ്യയില്‍ നിന്ന് ചുരുങ്ങുമ്പോഴുള്ള സ്വാഭാവികമായ അതൃപ്തിയാണ് നിലവിലുള്ളത്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പുനഃസംഘടന നിര്‍ത്തിവെച്ചതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കടിച്ചുതൂങ്ങാനില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ഹൈക്കമാന്‍ഡിന് കത്തയച്ചു. എതിര്‍ത്ത എംപിമാര്‍ ആരെന്ന് അറിയിച്ചിട്ടു പോലുമില്ലെന്ന് സുധാകരന്‍ കത്തില്‍ ആരോപിക്കുന്നു. പുനഃസംഘടന പരാതി ഉന്നയിച്ചവരെ കേട്ടശേഷം മാത്രമെന്ന് എ.ഐ.സിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതി ഉന്നയിച്ച എം.പിമാരുമായി ചര്‍ച്ച നടത്തുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി