റെക്കോഡിംഗും ലൈവ് സ്ട്രീമിംഗും സാധ്യമല്ല; എന്‍ പ്രശാന്ത് ഐഎഎസിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി

സര്‍വീസ് ചട്ടലംഘനത്തിന് സസ്‌പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്ത് ഐഎഎസിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ഹിയറിംഗ് നടപടികള്‍ റെക്കോഡ് ചെയ്യാനും ലൈവ് സ്ട്രീമിംഗ് നടത്താനും സാധിക്കില്ലെന്ന് ശാരദാ മുരളീധരന്‍ അറിയിച്ചു. ഹിയറിംഗ് രഹസ്യ സ്വാഭാവമുള്ളതാണെന്ന് ചീഫ് സെക്രട്ടറി അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ബുധനാഴ്ച വൈകിട്ട് 4.30ന് ആണ് ഹിയറിംഗ്. സസ്‌പെന്‍ഷനിലുള്ള പ്രശാന്തിന് പറയാനുള്ളത് കേള്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടാണ് ചീഫ് സെക്രട്ടറിയോട് ഹിയറിംഗിന് നിര്‍ദ്ദേശിച്ചത്. അതിനിടെയാണ് നടപടികളില്‍ ലൈവ് സ്ട്രീമിംഗ് വേണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടത്. ഉപാധികള്‍ തള്ളിയ സാഹചര്യത്തില്‍ പ്രശാന്ത് ഹിയറിംഗിന് എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം ചീഫ് സെക്രട്ടറിയുടെ മറുപടിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് വീണ്ടും രംഗത്തെത്തി. ജയതിലകിനെ പിന്തുണച്ചാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ കുറ്റപ്പെടുത്തി. സ്വകാര്യമായ കേസുകള്‍ കോടതി ഹിയറിംഗ് നടത്തുന്നത് തുറന്ന കോടതികളിലാണ്.

ഇന്ന് കോടതികള്‍ ലൈവ് സ്ട്രീം ചെയ്യുന്നു. വിവരാവകാശ പ്രകാരം എല്ലാ വിവരങ്ങളും പൊതുജനത്തിന് അറിയാന്‍ അവകാശമുണ്ട് എന്നതും ഓര്‍ക്കുക. സര്‍ക്കാര്‍ മീറ്റിങ്ങുകള്‍ ലൈവ് സ്റ്റീം ചെയ്ത് പൊതുജനം അറിയാന്‍ കൃഷിവകുപ്പ് വെളിച്ചം എന്ന പ്രോജക്റ്റിന് അംഗീകാരം നല്‍കി ഉത്തരവിറങ്ങിക്കഴിഞ്ഞുവെന്നും പ്രശാന്ത് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ