'കലാപം ആരുടെ ഭാഗത്തു നിന്നായാലും അത് ഒന്നിനും പരിഹാരമല്ല'; ആശങ്ക പ്രകടിപ്പിച്ച് മാര്‍ത്തോമ്മാ സഭ

മണിപ്പൂരിലെ കലാപം ശമിക്കാതെ തുടരുന്നതിലെ വേദനയും ആശങ്കയും പങ്കുവെച്ച് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. കലാപം ആരുടെ ഭാഗത്തു നിന്നായാലും അത് ഒന്നിനും പരിഹാരമല്ലെന്നും വേദനയും, മുറിവുകളും, നഷ്ടങ്ങളുമാണു സംജാതമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും ഇതിനോടകം കനത്ത നഷ്ടം സംഭവിച്ചു. അനേകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു. കലാപം ആരുടെ ഭാഗത്തു നിന്നായാലും അത് ഒന്നിനും പരിഹാരമല്ല. വേദനയും, മുറിവുകളും, നഷ്ടങ്ങളുമാണു സംജാതമാക്കുന്നത്. കലാപകാരികളോ ഇരകളോ ആരാണെന്നതില്‍ ഉപരി മണിപ്പൂരിലുള്ള എല്ലാ സമൂഹങ്ങളും സംഘര്‍ഷങ്ങളില്‍ നിന്നു ഒഴിഞ്ഞിരിക്കുകയും ആത്മസംയമനം പാലിക്കുകയുമാണ് ആവശ്യം.

മണിപ്പൂരില്‍ സമാധാനവും ഐക്യവും സാധ്യമാകാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും ഇപ്പോള്‍ നടത്തുന്ന പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ ഫലം കാണട്ടേയെന്നും മെത്രാപ്പൊലീത്ത പ്രസ്താവനയില്‍ പറഞ്ഞു.

മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണെന്ന് കെസിബിസി വ്യക്തമാക്കി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ