ഇ പോസ് മെഷീൻ വീണ്ടും പണി മുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടു

ഇ പോസ് മെഷിൻ സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. സെർവർ തകരാറ് ബാധിച്ചതായി റേഷൻ വ്യാപാരികളാണ് അറിയിച്ചത്. പാലക്കാട്‌ താലൂക്കിൽ 167 റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീൻ സെർവർ തകരാർ കാരണം ജില്ലയിലെ മുഴുവനും കടകളിലും പ്രതിസന്ധി ഉണ്ടായിയെന്ന് വ്യാപാരികൾ അറിയിച്ചു.

കോഴിക്കോടും തൃശൂരിലും, എറണാകുളത്തും റേഷൻ കടകളിൽ വിതരണം തടസ്സപ്പെട്ടു. 80 ശതമാനം കടകളിലും വിതരണം തടസ്സപ്പെട്ടെന്ന് വ്യാപാരികൾ പറയുന്നത്. വയനാട്ടിലും പലയിടങ്ങളിലും ഇ പോസ് മെഷീൻ പ്രവർത്തിക്കുന്നില്ല.

അതേ സമയം സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാർ അര മണിക്കൂറിൽ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനില്‍ പ്രതികരിച്ചു. സെർവർ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാർഡുടമകൾക്കാണ് റേഷൻ മുടങ്ങിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ