റേഷൻ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്

സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികളെ നടത്തിയ സമരം പിൻവലിച്ചു. ഭക്ഷ്യ മന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കോർഡിനേഷൻ കമ്മറ്റി ഉന്നയിച്ച രണ്ട് കാര്യങ്ങളിൽ തീരുമാനമായ പശ്ചാത്തലത്തിലാണ് നടപടി. റേഷൻ വ്യാപാരികളുടെ വേതനം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. അതേപോലെ തന്നെ സമരക്കാർ ഉന്നയിച്ച കുടിശിക നൽകണമെന്ന ആവശ്യവും ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. തുടർന്നാണ് സമരം പിൻവലിക്കാൻ റേഷൻ‍ വ്യാപാരികൾ തീരുമാനിച്ചത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു റേഷൻ വ്യാപാരികൾ. അടിസ്ഥാന ശമ്പളം 30,000 രൂപയായി ഉയർത്തണമെന്നായിരുന്നു ഇവർ പ്രധാനമായി ഉന്നയിച്ച ആവശ്യം.

സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങിയത്. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. റേഷൻ വ്യാപാരികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ രംഗത്തെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾക്കെതിരെ നടപടിടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഉച്ചക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾ ഏറ്റെടുക്കുമെന്നും നാളെ മുതൽ 40 ലേറെ മൊബൈൽ റേഷൻ കടകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ