റാംനാഥ് ഗോയങ്ക പുരസ്‌കാരം ഫൗസിയ മുസ്തഫയ്ക്ക്

റാംനാഥ് ഗോയങ്ക പുരസ്‌കാരം സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ഫൗസിയ മുസ്തഫയ്ക്ക്. ന്യൂസ് മലയാളം ചാനലിൽ 2025 ഡിസംബറിൽ പ്രസിദ്ധീകരിച്ച ‘മനസ് തകർന്നവർ മക്കളെ കൊന്നവർ’ എന്ന അന്വേഷണ പരമ്പരയ്‌ക്കാണ്‌ പുരസ്‌കാരം. കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന അമ്മമാരേ കുറിച്ചുള്ള അന്വേഷണാത്മക പരമ്പരയായിരുന്നു ഇത്.

10 വർഷത്തിനിടയിൽ 112 കുഞ്ഞുങ്ങളാണ് അമ്മമാരാൽ കൊല്ലപ്പെട്ടത്. പെരിനാറ്റൽ സൈക്കോസിസ് എന്ന രോഗത്താലാണ് അമ്മമാർ കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്നാണ് അന്വേഷണത്തിന്റെ കണ്ടെത്തൽ. ന്യുസ് മലയാളം ചാനലിൽ ന്യുസ് എഡിറ്റർ ആയിരുന്ന ഫൗസിയ ഏഷ്യാനെറ്റ്, ഇന്ത്യ വിഷൻ എന്നി മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നാല് പുരസ്കാരങ്ങളും ഫൗസിയ നേടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ഫൗസിയ നിലവിൽ സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 7 മലയാളികൾക്ക് രാംനാഥ് ഗോയങ്ക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ, പ്രൊഫസ്സർ. ഡോക്ടർ. സി. രാജ് കുമാർ, പ്രൊഫസ്സർ കെ. ജി. സുരേഷ്, ശ്രീമതി എം. എസ് രോഹിണി നിലേകനി, ഡോക്ടർ എസ്. വൈ ഖുറേഷി എന്നിവർ ജൂറി അംഗങ്ങളായ പാനലാണ് തിരഞ്ഞെടുത്തത്.

Latest Stories

റിയാൻ പരാഗിന് രാജാവിന്റെ പരിഗണനയാണ് ലഭിക്കുന്നത്, അതിനു പിന്നിൽ ഒരു കളിയുണ്ട്: കെ ശ്രീകാന്ത്

ഇതാണ് ഞങ്ങളുടെ ഹാർദിക്; ടി-20 ലോകകപ്പിൽ സഹായിച്ച വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് 10 ലക്ഷം രൂപ വീതം കൈമാറി

സഞ്ജുവല്ല, ചെന്നൈയുടെ തുറുപ്പ് ചീട്ട് ഋതുരാജ് ഗെയ്ക്വാദാണ്: രവിചന്ദ്രൻ അശ്വിൻ

പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിക്കും, ഒരിക്കലും പിന്നോട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ്

മന്ത്രവാദത്തിന്റെ മറവിൽ 14കാരനെ പീഡിപ്പിച്ചു; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കോൺഗ്രസ്കാർക്ക് ഇപ്പോൾ എന്നോട് : എം.എം. മണി

എടയാർ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ കളക്ടറുടെ നിർദേശം; മക്കളുടെ പഠന ചെലവ് കമ്പനി വഹിക്കണമെന്നും കളക്ടർ

കായംകുളം നിയമസഭാ മണ്ഡലം: ക്ഷേമ രാഷ്ട്രീയവും സംഘടനാ കരുത്തും വിധി നിശ്ചയിക്കുന്ന തീരദേശ-നഗര പോരാട്ടം

പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ട് തൃശ്ശൂരിൽ, സ്വരാജ് റൗണ്ടിൽ പ്രചാരണ റാലി

'വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് കുറ്റകരമല്ല'; വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും രണ്ടെന്ന് ഹൈക്കോടതി