ആഴക്കടൽ മത്സ്യബന്ധന വിവാദം; ധൈര്യം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് ചെന്നിത്തല

ഇഎംസിസി വിവാദത്തില്‍ ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരദേശത്തെ കബളിപ്പിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഒന്നും അറിയില്ല എന്ന നിലപാട് ആശ്ചര്യകരമാണ്. ജനങ്ങളുടെ ബുദ്ധിശക്തിയെ പരിഹസിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആശ്ചര്യം കളളം കള്ളക്കളി കയ്യോടെ പിടികൂടിയപ്പോൾ ഉള്ളതാണ്. താൻ ഒന്നും അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തെ ആശ്ചര്യപ്പെടുത്തുന്നു. സഭാംഗങ്ങൾക്ക്  മറവിരോഗമാണ്. മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കുമെല്ലാം ഒന്നും ആർക്കും ഓർമ്മയില്ല. മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ സൈന്യമെന്ന് പറഞ്ഞ് അവരെ കബളിപ്പിക്കുകയാണ്. പ്രതിപക്ഷം ഇത് പുറത്തുകൊണ്ടു വന്നില്ലായിരുന്നെങ്കിൽ കഴിഞ്ഞ കാബിനറ്റ് അംഗീകാരം നൽകിയേനെ എന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നാടകം കളിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

വാഷിംങ് ടണിൽ വെച്ച് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഇഎംസിസിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കൊപ്പം സഞ്ജയ് കൗളും ഉണ്ടായിരുന്നു. നിയമനങ്ങൾക്ക് മാത്രമല്ല ധാരണാപത്രങ്ങൾക്കും പിൻവാതിലെന്ന് ചെന്നിത്തല പരിഹസിച്ചു. സ്പ്രിംക്ളർ കരാർ ഇടപാടിന് സമാനമാണിത്. ഒന്നും മറയ്ക്കാനില്ലെകിൽ സർക്കാർ എന്തിന് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടണം. ധൈര്യമുണ്ടെങ്കിൽ അന്വേഷണത്തിന് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫിൻ്റെ മുഖ്യമന്തി സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Latest Stories

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു