'രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ, വിഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു'; ജി സുകുമാരൻ നായർ

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് ജി സുകുമാരൻ നായർ. തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ് എന്ന് പറഞ്ഞ സുകുമാരൻ നായർ താക്കോൽ സ്ഥാനം പോലെയുള്ള കാര്യത്തിൽ എൻഎസ്എസ് പ്രസ്താവനകൾ ഉണ്ടാകില്ല എന്നും കൂട്ടിച്ചേർത്തു. അന്ന് ആ പ്രസ്താവന നടത്തിയത് പ്രത്യേക സാഹചര്യത്തിൽ ആണെന്നും ചിലർ സമുദായപരമായ ആവശ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് എതിർത്തതെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

ആരു മുഖ്യമന്ത്രിയായാലും അതിനൊരു മാനദണ്ഡം ഉണ്ടാകണം. ജനങ്ങൾ വോട്ട് ചെയ്ത് സർക്കാർ ആണ് അധികാരത്തിൽ വന്നിരിക്കുന്നത്. ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയണം. ജനങ്ങൾ വോട്ട് ചെയ്തിട്ടാണ് ഇത്രയും ഭൂരിപക്ഷം ലഭിച്ചത്. അല്ലാതെ കോൺഗ്രസ്സുകാരുടെ വോട്ടുകൊണ്ട് മാത്രമല്ല വിജയിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സീനിയർ നേതാക്കൾ വന്നാൽ നല്ലതെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.

അതേസമയം വിഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞുവെന്നും സുകുമാരൻ നായർ പറഞ്ഞു. യുഡിഎഫിന്റേത് ജനാധിപത്യത്തിന്റെ വിജയമാണ്. ജനം മാറ്റം ആഗ്രഹിച്ചു. കഴിവുള്ളവർ മുഖ്യമന്ത്രിയാവട്ടെ. സതീശൻ മുഖ്യമന്ത്രിയാവണോ എന്ന് കോൺഗ്രസ്‌ തീരുമാനിക്കട്ടെ എന്നും ഇപ്പോഴും സമദൂര നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു.

Latest Stories

ആധുനിക ഫയര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ഫയര്‍ വര്‍ക്ക്, കൂടല്‍മാണിക്യം ക്ഷേത്ര ഉല്‍സവത്തില്‍ പള്ളിവേട്ടയ്ക്ക് ശേഷം ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ

'മുഖ്യമന്ത്രിയാകാൻ മാനദണ്ഡം ഫ്ലക്സുകളല്ല, സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്'; രമേശ് ചെന്നിത്തല

പാര്‍ട്ടിയും സെക്രട്ടറിയും പിണറായിയെ അഴിഞ്ഞാടാന്‍ വിട്ടു; തോല്‍പ്പിച്ചത് ക്യാപ്റ്റനെന്ന് സെബാസ്റ്റ്യന്‍ പോള്‍; 'ഭരണമല്ല, പിണറായി എന്ന വ്യക്തിയാണ് പ്രശ്‌നം'

'മൂന്നിടത്ത് ബിജെപി ജയിച്ചത് വലിയ വിപത്ത്, എല്ലാ മതേതരശക്തികളും ഗൗരവമായി കാണണം'; തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്ന് ബിനോയ് വിശ്വം

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ സജീവമാക്കി ടിവികെ; കോൺ​ഗ്രസ് പിന്തുണയ്ക്ക് പിന്നാലെ സിപിഐക്കും സിപിഎമ്മിനും വിജയ് കത്ത് നല്‍കി

'പട നയിച്ചവന്‍ നാട് നയിക്കട്ടെ', വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവ്യശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് മെയ്‌ലുകളും ഫെയ്‌സ്ബുക്ക് മുറവിളികളും

ബെംഗളൂരു ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

എന്റെ പാർട്ട്ണറെ മറന്ന് സെഞ്ചുറി നേടണമെങ്കിൽ ഞാൻ അത്രയും സെൽഫിഷ് ആകണം, അങ്ങനെ ഒരാളല്ല ഞാൻ: സഞ്ജു സാംസൺ

വിജയ്ക്ക് പിന്തുണ നൽകാമെന്ന് കോൺഗ്രസ്; തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും രോഹിതിന്റെ ഫോമിന് ഒരു മാറ്റവുമില്ല: സുനിൽ ഗവാസ്കർ