വാളയാറിലെ അമ്മയുടെ കണ്ണീരിന് പിണറായി കണക്കു പറയേണ്ടി വരും: രമേശ് ചെന്നിത്തല

വാളയാറിലെ അമ്മയുടെ കണ്ണീരിന് മുഖ്യമന്ത്രി പിണറായി വിജയൻ കണക്കു പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൂരമായ പീഡനത്തിനിരകളായി കൊല്ലപ്പെട്ട പിഞ്ചു പെണ്മക്കൾക്കു നീതി തേടി തലമുണ്ഡനം ചെയ്യേണ്ടി വരുന്ന അമ്മമാരുടെ നാടാക്കി കേരളത്തെ മാറ്റിക്കൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്. സമസ്ത മേഖലയിലും നീതിയോട് മുഖം തിരിഞ്ഞു നിൽക്കുന്ന എൽ ഡി എഫിൻ്റെ പതനം ആസന്നമായിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതാണ് വാളയാറിലെ പെൺകുട്ടികളുടെ അമ്മയുടെ സഹനസമരമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

ക്രൂരമായ പീഡനത്തിനിരകളായി കൊല്ലപ്പെട്ട പിഞ്ചു പെണ്മക്കൾക്കു നീതി തേടി തലമുണ്ഡനം ചെയ്യേണ്ടി വരുന്ന അമ്മമാരുടെ നാടാക്കി കേരളത്തെ മാറ്റിക്കൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്. വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഭരണത്തിൽ നിന്ന് ഒഴിയുമ്പോളും പിണറായി സർക്കാർ തയ്യാറാകുന്നില്ല. രണ്ടു  പെൺമക്കളെ നഷ്ടപ്പെട്ട ഒരു അമ്മയ്ക്ക് തെരുവുകളിൽ നിരന്തരമായ സമരത്തിലൂടെ തങ്ങൾക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് സർക്കാരിനെ ഓർമ്മിക്കേണ്ട ഗതികേടാണ് വന്നുഭവിച്ചിരിക്കുന്നത്.  സഹനസമരങ്ങളിലൂടെയുള്ള ഈ ഓർമ്മപ്പെടുത്തലുകളൊന്നും  നടപടിയെടുക്കാൻ പര്യാപ്തമല്ല എന്നു ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ച് മുഖം തിരിക്കുകയാണ് സർക്കാർ ചെയ്തത്.

ഇത്രയും ലജ്ജാകരമായ നടപടികൾ സ്വീകരിച്ച ജനദ്രോഹ സർക്കാർ “ഇനിയും ആത്മവിശ്വാസത്തോടെ മുന്നോട്ട്” എന്ന പിആർഡി പരസ്യമിടുന്നത് അപഹാസ്യമാണ്. സമസ്ത മേഖലയിലും നീതിയോട് മുഖം തിരിഞ്ഞു നിൽക്കുന്ന എൽ ഡി എഫിൻ്റെ പതനം ആസന്നമായിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നു വാളയാറിലെ പെൺകുട്ടികളുടെ അമ്മയുടെ ഈ സഹനസമരം.

Latest Stories

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്