തനിക്ക് എതിരെ സംസാരിച്ച ശ്രീജിത്തിന്റെ സുഹൃത്ത് സിപിഎം ഇറക്കിയ കൂലിത്തല്ലുകാരന്‍ , കൂടുതല്‍ ഡെക്കറേഷന്‍ വേണ്ടെന്നു രമേശ് ചെന്നിത്തല

തനിക്ക് എതിരെ സംസാരിച്ച ശ്രീജിത്തിന്റെ സുഹൃത്ത് സിപിഎം ഇറക്കിയ കൂലിത്തല്ലുകാരന്‍ , കൂടുതല്‍ ഡെക്കറേഷന്‍ വേണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച ശ്രീജിത്തനോടും സുഹൃത്തിനോടും മോശമായി ചെന്നിത്തല സംസാരിച്ചത് ചൂണ്ടികാട്ടിയായിരുന്നു ആന്‍ഡീസിന്‍ സംസാരിച്ചത്.

താങ്കള്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ഞങ്ങള്‍ താങ്കളെ വന്ന് കണ്ടിരുന്നു. അന്ന് താങ്കള്‍ പറഞ്ഞത് റോഡരികില്‍ സമരം കിടന്നാല്‍ പൊടിയടിക്കും , കൊതുകുകടിക്കും എന്നൊക്കെയാണ് . അതാണോ സാറെ സഹായം .ഇത് പൊതുജനം കാണുന്നുണ്ട് എന്നായിരുന്നു ആന്‍ഡീസിന്‍ പറഞ്ഞത്.

ആന്‍ഡീസിന്റെ നിലപാടിനെ അനുകൂലിച്ച സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റായ ജിതിന്‍ ദാസ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനാണ് താഴെയാണ് കമന്റുമായി ചെന്നിത്തല എത്തിയത്.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.

ജിതിന്‍ ദാസ് എഴുതിയ ഫെയ്‌സ്ബുക്ക് പോറ്റിന്റെ പൂര്‍ണ്ണരൂപം

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...