രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ശൂരനാട് രാജശേഖരൻ യു.ഡി.എഫ് സ്ഥാനാർത്ഥി

സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഡോ.ശൂരനാട് രാജശേഖരൻ യുഡിഎഫ് സ്ഥാനാർഥിയാകും.കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് തീരുമാനമറിയിച്ചത്. ഈ മാസം 29 നാണ് വോട്ടെടുപ്പ്.

ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സീറ്റിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുൻപാകെ ജോസ്. കെ.മാണി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

2021 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ജോസ് കെ. മാണി എം.പി സ്ഥാനം രാജിവച്ചത്. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ജോസ് കെ. മാണിയെ എം.പിയായി തിരഞ്ഞെടുത്തത്. പിന്നീട് ജോസ് പക്ഷം എൽ.ഡി.എഫിൽ ചേർന്നത് രാജിക്ക് കാരണമായി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി പരാജയപ്പെടുകയായിരുന്നു.

രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 16 നാണ്. സൂക്ഷ്മപരിശോധന 17ന്. പിൻവലിക്കാനുള്ള അവസാന തീയതി 22. 29 ന് രാവിലെ 9 മുതൽ 4 വരെ വോട്ടെടുപ്പ് നടക്കും. സീറ്റ് കേരള കോൺഗ്രസ് എമ്മിനു നൽകാൻ എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചതിനു പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണു ജോസ് കെ.മാണിയെ സ്ഥാനാർഥിയായി തീരുമാനിച്ചത്. പാർട്ടി നേതൃയോഗത്തിലും ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും ഇതേ ആവശ്യമുയർന്നിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി