റിഹേഴ്‌സലില്ലാതെ പതാക ഉയര്‍ത്തിയത് വീഴ്ച, നടപടി വേണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മന്ത്രിയെ പുറത്താക്കണമെന്ന് ബി.ജെ.പി

കാസര്‍ഗോഡ് റിപബ്ലിക് ദിന പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. റിഹേഴ്‌സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണ്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

അതേസമയം മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ദേശീയപതാകയെ അപമാനിക്കുകയാണ് ചെയ്തത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണം. ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും, ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നടന്ന ചടങ്ങിലായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതര്‍ക്ക് തെറ്റ് മനസിലായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്ത്തി ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. പതാക ഉയര്‍ത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് ആയിരുന്നു അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മന്ത്രി പ്രതികരിച്ചില്ല.

ഇതിന് പിന്നാലെ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് എ.ഡി.എം അറിയിച്ചു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍