കേരളത്തിൽ ഇന്ന് മഴ വരുന്നു; ഏഴ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

കൊടും ചൂടിൽ ആശ്വാസമായി കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് 12 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസർകോടുമൊഴികെയുള്ള ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്, പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.

Latest Stories

തേനീച്ച വായില്‍ കയറി, പിന്നാലെ ശ്വാസതടസം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് പോളോ കളിക്കിടെ മരിച്ചു

ഇറാനിൽ നടത്തിയ കനത്ത ആക്രമണം ആണവപ്ലാൻ്റുകളെ ലക്ഷ്യമിട്ടാണെന്ന് ഐഡിഎഫ്; ഇസ്രയേലിൽ അടിയന്തരാവസ്‌ഥ, പ്രത്യാക്രമണം ഉണ്ടായേക്കുമെന്ന് സൂചന

ദീപികയെ സ്വീകരിച്ചവര്‍ ഒപ്പം വേണ്ട! സന്ദീപ് റെഡ്ഡി ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുനും പുറത്ത്? പുതിയ പ്രോജക്ട് നിര്‍ത്തി

എന്റെ മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യും, സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്‍കാം: ജയറാം

290 ൽ അധികം പേർ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ; തകർന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി, എയർ ഇന്ത്യ സിഇഒ സംഭവ സ്ഥലത്ത്

പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്; വിമാനാപകടം നടന്നസ്ഥലം സന്ദര്‍ശിക്കും; പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും നരേന്ദ്രമോദി സന്ദര്‍ശിക്കും

കാന്താര-2 ചിത്രത്തിന്റെ സെറ്റിൽ തൃശ്ശൂർ സ്വദേശിയായ നടൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

242 പേരുടെ ജീവനെടുത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദ് വിമാന ദുരന്തം; എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു

IND VS ENG: ധോണിയേയും രോഹിതിനെയും പോലെ അവനും മികച്ച ക്യാപ്റ്റനാവും, ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം, തുറന്നുപറഞ്ഞ് മുൻ താരം

അഹമ്മദാബാദിലെ വിമാനദുരന്തം; മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം