മകള്‍ ഒറ്റയ്ക്കാണെന്നും ശ്രദ്ധിക്കണമെന്നും ടി.ടി.ഇയോട് പിതാവിന്റെ അഭ്യര്‍ത്ഥന; ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ നിരന്തര ശല്യം; ഒടുവില്‍ പൊലീസിന്റെ സഹായം തേടി യുവതി; ടി.ടി.ഇ കോട്ടയത്ത് അറസ്റ്റില്‍

ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് മദ്യപിച്ച്  അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്സ്പ്രസിലെ ടിടിഇയും തിരുവനന്തപുരം സ്വദേശിയുമായ നിതീഷ് ആണ് പിടിലായത്. ആലുവയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിതാവ് യുവതിയെ സ്റ്റേഷനില്‍ കൊണ്ടുപോയി വിടുമ്പോള്‍ മകള്‍ ഒറ്റയ്ക്കാണന്നും ശ്രദ്ധിക്കണമെന്നും ടിടിഇയായ നിതീഷിനോട് പറഞ്ഞിരുന്നു.

ആദ്യം നിതീഷ് യുവതിയോട് കോച്ചുമാറാനായി നിര്‍ബന്ധിച്ചു. തുടര്‍ന്ന് യുവതിയുടെ കൈപിടിച്ചുവലിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രയ്ക്കിടെ പുലര്‍ച്ചെ ഒരുമണിയോടെ ടിടിഇയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് യുവതി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ സഹായം തേടുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ടിടിഇക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പൊലീസ് ടിടിഇയെ പിടികൂടുകയായിരുന്നു.

ഡ്യൂട്ടിക്കിടെ നിതീഷ് മദ്യപിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കോട്ടയം റെയില്‍വേ പൊലീസാണ് കേസ് എടുത്തതെങ്കിലും കോടതി നടപടികള്‍ക്ക് ശേഷം, കേസുമായ ബന്ധപ്പെട്ട കാര്യം ആലുവയിലേക്ക് മാറ്റും. റെയില്‍വേ ജീവനക്കാര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ പൊലീസ് വ്യക്തമാക്കി.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ