‘രാഹുൽ മാങ്കൂട്ടത്തിൽ ഒരുനിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല, എത്രയും വേഗം രാജിവെപ്പിക്കണം’; വി ഡി സതീശന് പിന്നാലെ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിലിനെ ഒരുനിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും എത്രയും വേഗം രാജിവെപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യം പ്രതിപക്ഷ നേതാവ് ശക്തമാക്കുമ്പോഴാണ് നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരിക്കുന്നത്.

രാഹുൽ രാജിവെക്കണമെന്ന നിലപാട് കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം വിഷയത്തിൽ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ വ്യക്തമാക്കി. ഉടൻ തന്നെ പാർട്ടി തീരുമാനം പ്രഖ്യാപിക്കുമെന്നും ഇന്നലെ പുറത്തുവന്ന ഫോൺ സംഭാഷണം കൂടുതൽ ഗൗരവമുള്ളതാണെന്നും കെ.മുരളീധരൻ പറഞ്ഞു.

രാഹുൽ എംഎൽഎ പദവിയിൽ തുടരുന്നതിനോട് മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. രാഹുൽ തുടരണോ എന്ന കാര്യം കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും കെപിഎ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെൺകുട്ടികളെ സ്നേഹം നടിച്ച് വഞ്ചിക്കുന്ന രാഹുലിന് വൈകൃതമാണെന്ന് സി.പി.എം. നേതാവ് പി.കെ.ശ്രീമതി ആരോപിച്ചു. കെ.പി.സി.സിയും ഷാഫി പറമ്പിലും ഇടപെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെക്കൊണ്ട് രാജി വെപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Latest Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം പ്രതികൾക്ക് നോട്ടീസ്

'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; യുഎസിന് മറുപടിയുമായി ഇറാൻ

വിവാദം ഒത്തുതീർപ്പിലേക്ക്; ​ഗണേഷ്കുമാർ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

കോഹ്ലിയുടെയും രോഹിതിന്റെയും ഒരു മിക്സ് ആണ് സഞ്ജു, ഒരേ സമയം നിലയുറപ്പിക്കുകയും ആക്രമിക്കുകയും ചെയ്യും: അനിൽ കുംബ്ലെ

അഭിഷേകിനോട് ആക്രമിച്ച് കളിക്കുക എന്ന നിർദേശം മാത്രമാണ് ഞങ്ങൾ കൊടുത്തത്, അവൻ ആ ജോലി നന്നായി ചെയ്തു: ഗൗതം ഗംഭീർ

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ