യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനമെന്ന് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റേതാണ് സന്ദേശം.
തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മെസേജ് അയച്ചുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ച് പോയെന്നും ജില്ലാ സെക്രട്ടറി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രതികരിച്ചു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല. ന്യായീകരിക്കാന്‍ നമുക്ക് സമയവുമില്ലെന്നും ജില്ലാ സെക്രട്ടറി ആഷിക് കരോട്ടില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ജില്ലാ ഭാരവാഹികളില്‍ 70 ശതമാനം പേര്‍ക്കും പരിചയമുള്ള പെണ്‍കുട്ടികള്‍ക്ക് രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജും വിമര്‍ശിച്ചു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മള്‍ ചുമക്കുന്നതെന്നാണ് ഗ്രൂപ്പില്‍ ഉയരുന്ന വിമര്‍ശനം.