രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലേക്ക് ; വന്‍ സുരക്ഷാസന്നാഹം, അനുഗമിക്കുന്നത് അഞ്ച് ഡി.വൈ.എസ്.പിമാര്‍

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറിന്റെ പശ്ചാത്തലത്തില്‍ രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഇതിനായി വന്‍ പൊലീസ് സന്നാഹം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ വിമാനത്താവളം മുതല്‍ അഞ്ച് ഡിവൈഎസ്പിമാരുടെ സംഘം വയനാട് അതിര്‍ത്തി വരെ അനുഗമിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍ ഇളങ്കോ അറിയിച്ചു.

രാഹുല്‍ ഗാന്ധി രാവിലെ എട്ടിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. നാല് പരിപാടികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക.കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഏഴിടങ്ങളില്‍ രാഹുല്‍ ഗാന്ധി എംപിക്ക് സ്വീകരണം നല്‍കും. ശേഷം വയനാട്ടിലേക്ക് പോകും.

മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയില്‍ രാഹുല്‍?ഗാന്ധി പങ്കെടുക്കുന്ന ആദ്യ പരിപാടി. പിന്നീട് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും, വൈകീട്ട് നാലിന് ബഫര്‍സോണ്‍ വിഷയത്തില്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.

എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഓഫീസ് ആക്രമണം.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ