രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഇപ്പോഴും സവർണബോധം; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞതും മോദിയെ കെട്ടിപിടിക്കുന്നതും അതുകൊണ്ട് : എകെ ബാലൻ

മനസിലുള്ള ജാതിബോധംകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞതെന്ന് മുതിർന്ന സിപിഎം നേതാവ് എ. കെ. ബാലൻ. മനസിന്റെ ഉള്ളിൽ ഇപ്പോഴും തുടരുന്ന സവർണബോധത്തിന്റെ അംശം ഉള്ളതുകൊണ്ടാണ് പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതെന്നും മോദിയെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിക്കുന്നത് അതുകൊണ്ടാണെന്നും എ. കെ. ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

പിഎം ശ്രീ പദ്ധതി തുടരുമെന്ന യുഡിഎഫിന്റെ സർക്കാരിന്റെ നിലപാടിനെ എകെ ബാലൻ പരിഹസിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നായിരുന്നു ലീഗ് നേതാക്കൾ പറഞ്ഞത്.

‘ഞങ്ങൾ അറബിക്കടലിൽ വലവീശികൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ഒരംശം കിട്ടുമോയെന്ന് നോക്കി. ഇതുവരെ ഒന്നും കുടുങ്ങിയിട്ടില്ല. എൽഡിഎഫ് സർക്കാർ എംഒയു ഒപ്പിട്ട് എന്ന് പറഞ്ഞത് ശരിയാണ്. അത് ഒരു പദ്ധതിയുടെ ഫൈനൽ എഗ്രിമെന്റ് അല്ല. തുടക്കം മാത്രമാണ്. അപ്പോൾ തന്നെ ഘടകക്ഷി എന്ന നിലയിൽ അതിന്റെ ഭവിഷ്യത്ത് സിപിഐ തുറന്നുപറഞ്ഞു. എൽഡിഎഫ് സർക്കാർ അതിൽ നിന്ന് പിൻമാറി. എന്നാൽ എംഒയു അംഗീകരില്ലെന്ന് യുഡിഎഫ് സർക്കാർ പറഞ്ഞാൽ അവരെ തൂക്കാൻ വിധിക്കുമോ’- എന്ന് എ. കെ. ബാലൻ ചോദിച്ചു.

Latest Stories

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'2019ലെ വീഴ്ച 2025ലും ആവർത്തിച്ചു, പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്ക് ഭരണപരമായ വീഴ്ച പറ്റി'; ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി

'മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല'; വി ശിവൻകുട്ടി

'വർഗീയ പ്രചാരണം നടത്തിയതിന് കേസ് എടുക്കണം'; ടിനി ടോമിനെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികൾക്ക് നോട്ടീസ്

'പുതിയ അണക്കെട്ട് അനുവദിക്കില്ല'; മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

'പിഎം ശ്രീ നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കും, രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ’; സുരേഷ് ഗോപി

വീണ്ടും ശക്തിയാർജ്ജിച്ച് കാലവര്‍ഷം; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സമാധാന കരാർ ഫലം കണ്ടു; അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 114 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില 78.66 ഡോളറായി