ഇലക്ടറല്‍ ബോണ്ട് കൊള്ളയടിയില്‍ ബിജെപിയുടെ പ്രധാന പങ്കാളി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി ഇരട്ടനിലപാടുകാരന്‍; ആഞ്ഞടിച്ച് എംവി ഗോവിന്ദന്‍

ഇലക്ടറല്‍ ബോണ്ട് കൊള്ളയടിയാണൈന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ആവേശംകൊണ്ടുവെന്നും എന്നാല്‍, ഇലക്ടറല്‍ ബോണ്ടിന്റെ പങ്കുപറ്റിയ ബിജെപിക്കും കോണ്‍ഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാന്‍ അര്‍ഹതയില്ല സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇലക്ടറല്‍ ബോണ്ട് കൊള്ളയടിയില്‍ ബിജെപിയുടെ പ്രധാന പങ്കാളി കോണ്‍ഗ്രസാണ് എന്നതാണ് വസ്തുത.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപി 8252 കോടി രൂപ വാങ്ങിയപ്പോള്‍ 1952 കോടി രൂപയാണ് കോണ്‍ഗ്രസ് വാങ്ങിയത്. എല്ലാ ബോണ്ടുകളും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരില്‍ നിന്നാണ്. രാജ്യസഭാംഗമായിരിക്കെ സിപിഐ എം ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരിയാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ നിശിതവിമര്‍ശനം നടത്തിയത്. ഇലക്ടറല്‍ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ പോയതും സിപിഐ എമ്മാണ്.

കേരളത്തില്‍ സിപിഐ എമ്മും പിണറായിയും തന്നെ വിമര്‍ശിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. അതിനു കാരണമുണ്ട്. കോണ്‍ഗ്രസിന് ബിജെപിയെ പ്രതിരോധിക്കാനാകുന്നില്ല. ബിജെപിയില്‍ ആളുകള്‍ ചേക്കേറുന്നത് തടയുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ട പ്രധാന ജോലി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള കുത്തൊഴുക്ക് രാഹുല്‍ ഗാന്ധി ഗൗരവമായി എടുക്കുന്നില്ല.

മതരാഷ്ട്രത്തിലേക്കുള്ള പ്രധാന കൈവഴി പൗരത്വ നിയമമാണ്. അതിനെ എതിര്‍ക്കുന്നത് ഇടതുപക്ഷവും പിണറായിയുമാണ്. പൗരത്വനിയമം അംഗീകരിക്കില്ലെന്നു കേരളത്തെപ്പോലെ പറയാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാകത്തിലെയും തെലങ്കാനയിയെും മുഖ്യമന്ത്രിമാര്‍ തയ്യാറല്ല. പൗരത്വനിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ നിങ്ങള്‍ക്കു നടപ്പാക്കേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കേരളത്തിന്റെ നിലപാടിനു പിന്തുണ നല്‍കേണ്ടതിനു പകരമാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ ഈ നിലപാടെടുക്കുന്നത്. ദേശീയ നേതൃത്വത്തോട് ചോദിച്ചപ്പോള്‍ നാളെ അഭിപ്രായം പറയാമെന്നു പറഞ്ഞിട്ട് ഇന്നുവരെ പറഞ്ഞിട്ടില്ല. ന്യായ് യാത്രയ്ക്കിടെ രാഹുല്‍ പറയുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. പ്രകടനപത്രികയിലും പറഞ്ഞില്ല. മത്സരിക്കാനെത്തിയപ്പോഴും രാഹുല്‍ ഗാന്ധി ഈ വിഷയത്തെ പറ്റി മിണ്ടാന്‍ തയ്യാറാകുന്നില്ല.

Latest Stories

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്