'വാക്ക് കൈവിട്ട് പോയി, പക്ഷേ പറഞ്ഞ കാര്യത്തിൽ മാറ്റമില്ല', മുഈൻ അലി തങ്ങളെ അസഭ്യം പറഞ്ഞതിൽ ഖേദപ്രകടനവുമായി റാഫി പുതിയകടവ്

വാർത്താസമ്മേളനത്തിനിടെ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ്  മുഈൻ അലി തങ്ങൾക്കെതിരെ അസഭ്യം പറഞ്ഞതിൽ  ഖേദമുണ്ടെന്ന് ലീഗ് പ്രവർത്തകനായ റാഫി പുതിയകടവിൽ. എന്നാൽ വാക്കുകളേ കൈവിട്ട് പോയുള്ളൂവെന്നും, പറഞ്ഞ കാര്യത്തിൽ ഒരു മാറ്റവുമില്ലെന്നും റാഫി പുതിയകടവിൽ പറയുന്നു. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെ കുറിച്ച് പറഞ്ഞാലും എതിർക്കുമായിരുന്നുവെന്നും റാഫി പറഞ്ഞു.  മുഈൻ അലി തങ്ങൾക്കെതിരെ നടപടി വേണമെന്നതാണ് ലീഗ് പ്രവർത്തകരുടെ ആവശ്യമെന്നും റാഫി വ്യക്തമാക്കുന്നു.

തനിക്ക് പിന്തുണയുമായി ആയിരക്കണക്കിന് ലീഗ് പ്രവർത്തകർ ഗൾഫിൽ നിന്നൊക്കെ അടക്കം വിളിച്ചിരുന്നെന്നാണ് റാഫി പുതിയകടവിൽ പറയുന്നത്. കുഞ്ഞാലിക്കുട്ടിയെ പറഞ്ഞാൽ അത് തങ്ങളെ പറയുന്നത് പോലെ തന്നെയല്ലേ എന്നും റാഫി പറയുന്നു. താൻ കുഞ്ഞാലിക്കുട്ടിയുടെ ആളായല്ല വാർത്താസമ്മേളനത്തിൽ എതിർപ്പുയർത്തിയത്. ലക്ഷക്കണക്കിന് പേർ ആരാധിക്കുന്ന വലിയ നേതാവാണ് പാണക്കാട് തങ്ങൾ. ആ തങ്ങളെ കുറിച്ച് പറഞ്ഞാൽ തനിക്ക് സഹിക്കില്ല. കുഞ്ഞാലിക്കുട്ടിയെ കുറിച്ച് പറഞ്ഞാൽ അത് തങ്ങളെ കുറിച്ച് പറയുന്നത് പോലെത്തന്നെയാണ്. അതിനാലാണ് പ്രതികരിച്ച് പോയതെന്നും, ഖേദമുണ്ടെന്നും, പക്ഷേ പറഞ്ഞ കാര്യങ്ങളിൽ ഒരു ഖേദവുമില്ലെന്നും റാഫി പുതിയകടവിൽ പറയുന്നു.

ചന്ദ്രിക ദിനപ്പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനാണ് അഭിഭാഷകനായ മുഹമ്മദ് ഷാ വാര്‍ത്താസമ്മേളനം വിളിച്ചത്. യൂത്ത്​ലീഗ്​ ദേശീയ വൈസ്​പ്രസിഡന്‍റും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ മകനുമായ മുഈന്‍ അലി തങ്ങളും ഷാക്കൊപ്പമുണ്ടായിരുന്നു. ഷാ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മുഈന്‍ അലി തങ്ങള്‍ ഇടപെടുകയായിരുന്നു. 40 വർഷമായി പാർട്ടിയുടെ മുഴുവൻ ഫണ്ടും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈനലി തങ്ങൾ പറഞ്ഞു.

പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും തിരുത്തല്‍ വേണമെന്നും മുഈൻ അലി പറഞ്ഞതിനു പിന്നാലെ ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് അസഭ്യവര്‍ഷവുമായി കയറിവന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിനായിരുന്നു പ്രതിഷേധം.

ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെ പ്രതിയാണ് റാഫി. ഐസ്ക്രീം പാർലർ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആക്രമണം. 2004ൽ കോഴിക്കോട് ടൌൺ പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ