റാബിക്‌സ് പ്രതിരോധ കുത്തിവയ്പ്പിന് ശേഷവും പേവിഷബാധ; മൂന്നാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ടയില്‍; സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധയേറ്റ മൂന്നാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ഏപ്രില്‍ 9ന് 13 കാരി മരിച്ചത് പേവിഷ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്.

ഡിസംബര്‍ 13ന് ആയിരുന്നു കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. ഇതേ തുടര്‍ന്ന് കുട്ടിയെ ജില്ല ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ ഡോസ് എടുത്തിരുന്നു. എന്നാല്‍ ഏപ്രില്‍ 3ന് കുട്ടി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. കുട്ടിയെ ആക്രമിച്ച നായ മൂന്നാം നാള്‍ ചത്തു. പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 9ന് ആണ് കുട്ടി മരിച്ചത്. നായയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

സംസ്ഥാനത്ത് പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ മൂന്നാമത്തെ സംഭവമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേവിഷ പ്രതിരോധ ചികിത്സ തുടരെ ഫലിക്കാതെ വരുന്നതില്‍ സംസ്ഥാനത്ത് വലിയ രീതിയില്‍ ആശങ്ക ഉയരുന്നുണ്ട്.
കൃത്യമായി വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും എടുത്തിട്ടും കൊല്ലം ജില്ലയില്‍ ഏഴ് വയസ്സുകാരിക്കും പേ വിഷബാധ ഉണ്ടായി.

ഇതേ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ കുട്ടി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടി ആശുപത്രി വെന്റിലറ്ററില്‍ കഴിയുകയാണ്. വാക്‌സിന്റെ ഒരു ഡോസ് മാത്രം ബാക്കിനില്‍ക്കെ ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് വീടിനുള്ളില്‍ കഴിയുകയായിരുന്ന എട്ട് വയസുകാരിക്ക് അപ്രതീക്ഷിതമായി തെരുവുനായയുടെ കടിയേല്‍ക്കുന്നത്.

അടുത്തിടെ മലപ്പുറത്ത് വാക്സിന്‍ എടുത്തിട്ടും പേവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സന ഫാരിസാണ് മരണപ്പെട്ടത്. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക